ETV Bharat / state

ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു - husband committed suicide chengannur

ജോമോൻ മദ്യപിച്ച് ഭാര്യ ജോമോളുമായി വഴക്കുണ്ടാക്കുകയും തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ കഴുത്തിനും പുറത്തും കൈക്കും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

ചെങ്ങന്നൂർ  ഭാര്യയ്‌ക്ക് നേരെ ആക്രമണം  chengannur  chengannur murder  husband committed suicide chengannur  attacking wife
ചെങ്ങന്നൂരിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു
author img

By

Published : Apr 27, 2021, 12:06 PM IST

ആലപ്പുഴ: കുടുംബ വഴക്കിനെത്തുടർന്ന് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. ചെങ്ങന്നൂർ പേരിശ്ശേരി ഗ്രേസ് കോട്ടേജിൽ ജോമോൻ (40) ആണ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം.

ജോമോൻ മദ്യപിച്ച് ഭാര്യ ജോമോളുമായി വഴക്കുണ്ടാക്കുകയും തുടർന്ന് വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയെ കഴുത്തിനും പുറത്തും കൈക്കും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. വെട്ടു കൊണ്ട ഭാര്യ ജോമോൾ നിലവിളിച്ചു കൊണ്ട് വീടിന്‍റെ ചുറ്റുമതിൽ ചാടിക്കടന്ന് അടുത്തുള്ള വീട്ടിൽ ഓടിക്കയറി. അയൽവാസികൾ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ചെങ്ങന്നൂരിൽ നിന്നും പൊലീസെത്തി ജോമോളെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തു. എന്നാൽ ആരോഗ്യനില ഗുരുതരമായതിനാൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേ സമയം ജോമോനെ അന്വേഷിച്ചെത്തിയ പൊലീസ്, ജോമോനെ വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് നടപടികൾക്കും കൊവിഡ് പരിശോധനക്കും ശേഷം മൃതദേഹം മാലക്കരയിലെ ആശുപത്രിയിൽ നിന്നും ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് കേസ് എടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.