ആലപ്പുഴ: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലില്‍ നടക്കേണ്ടിയിരുന്ന നെഹ്രുട്രോഫി വള്ളംകളി മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇത് രണ്ടാം തവണയാണ് നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെക്കുന്നത്. ഇത് കോടിക്കണക്കിന് രൂപയുടെ നഷ്‌ടമാണ് ഉണ്ടാക്കുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആലപ്പുഴ ജില്ലയില്‍ അതി തീവ്രമഴയുടെ സാഹചര്യമില്ലെങ്കിലും വള്ളംകളി മാറ്റിവെക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു. എന്നാൽ മഴ കടുത്ത സാഹചര്യത്തിൽ പുന്നമടക്കായലിലെ ജലനിരപ്പ് ഉയരുകയും വിശിഷ്‌ടാതിഥികൾക്കും കാണികൾക്കുമായി തയ്യാറാക്കിയിരുന്ന വേദികളിലും വെള്ളം കേറിയിട്ടുണ്ട്.