ETV Bharat / state

ഭർത്താവിനെ ഭാര്യാ സഹോദരൻ വെട്ടിക്കൊന്ന സംഭവം: മരണകാരണം രക്തസ്രാവം - ശ്രീകുമാരപിള്ള

മരണകാരണം തുടയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവും തുടർന്നുണ്ടായ രക്തസ്രാവവുമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് എരിക്കാവ് മൂന്നുകുളങ്ങര വീട്ടിൽ ശ്രീകുമാരപിള്ളയെ ഭാര്യാ സഹോദരൻ കൃഷ്ണൻ നായർ വെട്ടിക്കൊലപ്പെടുത്തിയത്.

Harippad murder case update  Harippad  murder case  ഹരിപ്പാട്  പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്  എരിക്കാവ്
ഭർത്താവിനെ ഭാര്യാ സഹോദൻ വെട്ടിക്കൊന്ന സംഭവം: മരണകാരണം രക്തസ്രാവം
author img

By

Published : Jul 5, 2020, 8:29 PM IST

ആലപ്പുഴ: കാൻസർ രോഗിയായ ഭാര്യയുമായി വഴക്കിട്ട ഭർത്താവിനെ ഭാര്യാ സഹോദരൻ വെട്ടിക്കൊന്ന സംഭവത്തിൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണകാരണം തുടയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവും തുടർന്നുണ്ടായ രക്തസ്രാവവുമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് എരിക്കാവ് മൂന്നുകുളങ്ങര വീട്ടിൽ ശ്രീകുമാരപിള്ളയെ ഭാര്യാ സഹോദരൻ കൃഷ്ണൻ നായർ വെട്ടിക്കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തിയ ശ്രീകുമാരപിള്ള ഭാര്യയുമായി വഴക്കിട്ടിരുന്നു. ഇതിനിടെ ഭാര്യാ സഹോദരൻ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.

ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീകുമാരപിള്ളയുടെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം സംസ്കരിച്ചു. പ്രതി കൃഷ്ണൻ നായരെ അറസ്റ്റു ചെയ്ത് കായംകുളത്തെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കി. കൊല്ലപ്പെട്ട ശ്രീകുമാരപിള്ള വർഷങ്ങളായി എരിക്കാവിലെ ഭാര്യവീട്ടിൽ ഭാര്യാ സഹോദരനോടൊപ്പമാണ് താമസം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.