ETV Bharat / state

ആലപ്പുഴയില്‍ മാതൃകാ ബൂത്ത് ഒരുക്കി ശുചിത്വ മിഷൻ

ചേർത്തല അരൂക്കുറ്റി റോഡിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന് മുൻപിൽ ഒരുക്കിയ ഈ ബൂത്തിൽ പൂർണമായും പ്രകൃതിദത്ത വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്

author img

By

Published : Oct 11, 2019, 10:53 PM IST

ഗ്രീൻ പ്രോട്ടോകോൾ; മാതൃകാ ബൂത്ത് ഒരുക്കി ശുചിത്വ മിഷൻ

ആലപ്പുഴ: ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചുള്ള ഉപതെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിനായി ശുചിത്വ മിഷന്‍റെ നേതൃത്വത്തിൽ മാതൃകാ പോളിങ് ബൂത്ത് ഒരുക്കി. ഗ്രീൻ പ്രോട്ടോകോളിന് അനുസരിച്ച് തയ്യാറാക്കിയ ഈ ബൂത്ത് ബദൽ മാതൃക എന്ന നിലയിലാണ് അവതരിപ്പിച്ചത്. ചേർത്തല അരൂക്കുറ്റി റോഡിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന് മുമ്പില്‍ ഒരുക്കിയ ഈ ബൂത്തിൽ പൂർണമായും പ്രകൃതി ദത്ത വസ്തുക്കളാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
ശുചിത്വ സന്ദേശങ്ങൾ ആലേഖനം ചെയ്തിട്ടുമുണ്ട്. ഗ്രീൻ പ്രോട്ടോകോൾ മാതൃകാ ബൂത്ത് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ പി.വി.ജയകുമാരി, ശുചിത്വ മിഷൻ അസിസ്റ്റന്‍റ് കോ-ഓഡിനേറ്റർ കെ.പി.ലോറൻസ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിജുകുമാർ എന്നിവർ പങ്കെടുത്തു. ബൂത്തിലെത്തുന്ന പൊതുപ്രവർത്തകർക്ക് ലഘുലേഖകളും വിതരണം ചെയ്തു.

Intro:Body:(രാത്രി 8മണിക്ക് ശേഷം നടന്ന പരിപാടിയായത് കൊണ്ടാണ് ഇപ്പോൾ അയച്ചത്)

ഗ്രീൻ പ്രോട്ടോകോൾ ; മാതൃകാ ബൂത്ത് ഒരുക്കി ശുചിത്വ മിഷൻ

ആലപ്പുഴ: ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചുള്ള ഉപതിരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിനായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ മാതൃകാ പോളിങ് ബുത്ത് ഒരുക്കി. ഗ്രീൻ പ്രോട്ടോകോളിന് അനുസരിച്ച് തയ്യാറാക്കിയ ഈ ബുത്ത് ബദൽ മാതൃക എന്ന നിലയിലാണ് അവതരിപ്പിച്ചത്. ചേർത്തല അരൂക്കുറ്റി റോഡിൽ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിന് മുൻപിൽ ഒരുക്കിയ ഈ ബൂത്തിൽ പൂർണമായും പ്രകൃതി ദത്ത വസ്തുക്കളാണ് നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.ശുചിത്വ സന്ദേശങ്ങൾ ആലേഖനം ചെയ്തിട്ടുമുണ്ട്.ഗ്രീൻ പ്രോട്ടോകോൾ മാതൃകാ ബൂത്ത് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ പി.വി.ജയകുമാരി, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓഡിനേറ്റർ കെ.പി.ലോറൻസ്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിജുകുമാർ എന്നിവർ പങ്കെടുത്തു. ബൂത്തിലെത്തുന്ന പൊതുപ്രവർത്തകർക്ക് ലഘുലേഖകളും വിതരണം ചെയ്തു.Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.