ETV Bharat / state

ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ വൈവിധ്യവല്കരണവുമായി സര്‍ക്കാര്‍ - ടി എം തോമസ് ഐസക്

കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ കേരളത്തിലെ സ്പിന്നിങ് മില്‍ മേഖലയില്‍ വലിയ മാറ്റമാണ് ഉണ്ടായതെന്ന് മന്ത്രി ഇ പി ജയരാജന്‍

Government with more diversification activities in the textile sector  Government  textile sector  E.P.Jayarajan  Thomas Isac  p.Thilothaman  ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍  ടെക്‌സ്‌റ്റൈല്‍ മേഖല  ഇ പി ജയരാജന്‍  കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍സ്  ടി എം തോമസ് ഐസക്  വൈവിധ്യവല്‍ക്കരണം
ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍
author img

By

Published : Nov 4, 2020, 5:52 PM IST

ആലപ്പുഴ: ടെക്‌സ്‌റ്റൈല്‍സ് മേഖലയില്‍ കൂടുതല്‍ വികസന വൈവിധ്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരുന്നതായി വ്യവസായമന്ത്രി ഇ പി ജയരാജന്‍. കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ കേരളത്തിലെ സ്പിന്നിങ് മില്‍ മേഖലയില്‍ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍സിലെ നോണ്‍ വോവണ്‍ ഫാബ്രിക് നിര്‍മാണ യൂണിറ്റിന്‍റെ ശിലാസ്ഥാപനവും രണ്ടാംഘട്ട പ്രവര്‍ത്തന പൂര്‍ത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കെ എസ് ടി സി പുതുതായി നിര്‍മ്മിക്കുന്ന സുരക്ഷാ മാസ്‌ക്കിന്‍റെ പ്രകാശനവും മന്ത്രി തോമസ് ഐസക് നിര്‍വഹിച്ചു. 20 തവണ കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന മാസ്‌ക്, ആശുപത്രികളില്‍ ഉപയോഗിക്കുന്ന കോട്ടണ്‍ ബെഡ് ഷീറ്റുകള്‍, ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന കോട്ടുകള്‍ എന്നിവ മന്ത്രി പ്രകാശനം ചെയ്തു.

ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീന സനല്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ജുമൈലത്ത്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം എസ് സന്തോഷ്, റിയാബ് ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായര്‍, കൈത്തറി ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടര്‍ കെ സുധീര്‍, കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ ടി ജയരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.