ETV Bharat / state

പുഷ്പാർച്ചന വിവാദം; നടപടി മ്ലേച്ഛം, തെരഞ്ഞെടുപ്പ് കാലമല്ലായിരുന്നെങ്കിൽ എന്തായേനെയെന്ന് ജി സുധാകരൻ - punnapra vayalar memorial

ബിജെപി-ആർഎസ്എസ് നേതൃത്വം നടത്തുന്നത് കലാപമുണ്ടാക്കാനുള്ള ശ്രമം.

ജി സുധാകരന്‍  വലിയ ചുടുകാട്  പുഷ്പാർച്ചന വിവാദം  പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപം  ബിജെപി സ്ഥാനാർഥി സന്ദീപ് വാചസ്പതി  g sudhakaran news  punnapra vayalar memorial  bjp candidate sandeep visit news
ജി സുധാകരൻ
author img

By

Published : Mar 21, 2021, 6:49 PM IST

ആലപ്പുഴ: പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ബിജെപി സ്ഥാനാർഥി സന്ദീപ് വാചസ്പതിയുടെ നടപടി മ്ലേച്ഛവും അത്യന്തം നീചവുമെന്ന് ജി സുധാകരൻ. തെരഞ്ഞെടുപ്പ് കാലമായത് കൊണ്ടാണ് അരുതാത്തത് ഒന്നും സംഭവിക്കാഞ്ഞത്. അല്ലായിരുന്നെങ്കിൽ എന്തായേനെ കാര്യങ്ങളെന്നും അദ്ദേഹം ചോദിച്ചു. പുന്നപ്ര-വയലാർ രക്തസാക്ഷികളെക്കുറിച്ചുള്ള ഓർമകൾ ഈ നാടിന്‍റെ വൈകാരികമായ ഘടകമാണ്. ആ വൈകാരികതയെയാണ് ബിജെപി സ്ഥാനാർഥി അപമാനിച്ചിരിക്കുന്നത്.

വലിയ ചുടുകാട്ടില്‍ ബിജെപി നേതാവ് നടത്തിയ പുഷ്പാര്‍ച്ചനയ്ക്കെതിരെ നാടിന്‍റെ നാനാഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് നാട്ടിൽ മനപ്പൂർവം കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപി-ആർഎസ്എസ് നേതൃത്വം നടത്തുന്നത്. പ്രകോപനം സൃഷ്ടിച്ച് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള സംഘപരിവാർ നീക്കത്തെ ശക്തമായി പ്രതിരോധിക്കാൻ ഈ നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും ഉണ്ടാവും. വിഷയത്തിൽ ഇടതുമുന്നണി പ്രവർത്തകർ സംയമനം പാലിക്കുകയാണെന്നും സുധാകരന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.