ആലപ്പുഴ: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടതിലൂടെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് സമൂഹത്തെ കൂടുതല്‍ ആകര്‍ഷിപ്പിക്കാന്‍ സാധിച്ചുവെന്ന് മന്ത്രി ജി.സുധാകരന്‍. മുന്‍ കാലങ്ങളില്‍ പൊതുവിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാവാത്തതിനാലാണ് വിദ്യാര്‍ഥികളെ സ്വകാര്യ മേഖലയിലേക്കടക്കം മാറ്റുവാന്‍ രക്ഷിതാക്കള്‍ തയ്യാറായത്. ഇന്ന് സ്ഥിതി മാറി. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സമാനതകളില്ലാത്ത വികസനമാണ് പൊതുവിദ്യാഭ്യാസ രംഗത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ പി.ടി.എകളുടേയും നാട്ടുകാരുടേയും പിന്തുണയുണ്ടെങ്കില്‍ പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുറക്കാട് പഞ്ചായത്തിലെ നാലുചിറ ഗവണ്‍മെന്‍റ് ഹൈസ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടു: ജി.സുധാകരന്‍
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സമാനതകളില്ലാത്ത വികസനമാണ് പൊതുവിദ്യാഭ്യാസ രംഗത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് മന്ത്രി ജി.സുധാകരന്‍
ആലപ്പുഴ: അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടതിലൂടെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് സമൂഹത്തെ കൂടുതല്‍ ആകര്‍ഷിപ്പിക്കാന്‍ സാധിച്ചുവെന്ന് മന്ത്രി ജി.സുധാകരന്‍. മുന്‍ കാലങ്ങളില്‍ പൊതുവിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാവാത്തതിനാലാണ് വിദ്യാര്‍ഥികളെ സ്വകാര്യ മേഖലയിലേക്കടക്കം മാറ്റുവാന്‍ രക്ഷിതാക്കള്‍ തയ്യാറായത്. ഇന്ന് സ്ഥിതി മാറി. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സമാനതകളില്ലാത്ത വികസനമാണ് പൊതുവിദ്യാഭ്യാസ രംഗത്ത് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ പി.ടി.എകളുടേയും നാട്ടുകാരുടേയും പിന്തുണയുണ്ടെങ്കില്‍ പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുറക്കാട് പഞ്ചായത്തിലെ നാലുചിറ ഗവണ്‍മെന്‍റ് ഹൈസ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആലപ്പുഴ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടതിലൂടെ പൊതുവിദ്യാഭ്യാസ മേഖലയിലേക്ക് സമൂഹത്തെ കൂടുതല്‍ ആകര്‍ഷിക്കുവാന്‍ കഴിഞ്ഞുവെന്ന് മന്ത്രി ജി.സുധാകരന്‍. മുന്‍ കാലങ്ങളില്‍ പൊതുവിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാവാത്തതിനാലാണ് വിദ്യാര്‍ത്ഥികളെ സ്വകാര്യ മേഖലയിലേക്കടക്കം മാറ്റുവാന്‍ രക്ഷിതാക്കള്‍ തയ്യാറായത്. ഇന്ന് സ്ഥിതിക്ക് മാറ്റമുണ്ടായിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സമാനതകളില്ലാത്ത വികസനമാണ് പൊതുവിദ്യാഭ്യാസ രംഗത്ത് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ പി.ടി.എ കളുടേയും നാട്ടുകാരുടേയും പിന്തുണയുണ്ടെങ്കില്‍ പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുറക്കാട് പഞ്ചായത്തിലെ നാലുചിറ ഗവ: ഹൈസ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജി.സുധാകരന്‍ എം.എല്‍.എ യുടെ ആസ്ഥി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 96 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു.Conclusion: