ആലപ്പുഴ: ലോക വനിത ദിനാചരണത്തിൻ്റെ ഭാഗമായി ചേർത്തലയിൽ വനിതാ കൂട്ടായ്‌മ സംഘടിപ്പിച്ചു. എഫ്‌എസ്ഇടിഒ ചേർത്തല താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ ഒരുക്കിയത്. ചേർത്തല വുഡ്‌ലാന്‍റ്സ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദലീമാ ജോജോ ഉദ്ഘാടനം ചെയ്‌തു.
'ജനപക്ഷ ബദൽ നയങ്ങളും വനിതാ മുന്നേറ്റവും' എന്ന വിഷയത്തിൽ കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.ആർ. മഹിളാമണി പ്രഭാഷണം നടത്തി. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കൗൺസിൽ അംഗം മോളി സന്തോഷ് അധ്യക്ഷത വഹിച്ചു. എഫ്.എസ്.ഇ.ടി.ഒ. താലൂക്ക് സെക്രട്ടറി എം.എൻ.ഹരികുമാർ സ്വാഗതവും കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്.രാജലക്ഷ്ര്‌മി നന്ദിയും പറഞ്ഞു.
എഫ്‌എസ്ഇടിഒ വനിതാ കൂട്ടായ്‌മ സംഘടിപ്പിച്ചു - എഫ്‌എസ്ഇടിഒ വനിതാ കൂട്ടായ്‌മ
ചേർത്തല വുഡ്‌ലാന്‍റ്സ് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദലീമാ ജോജോ ഉദ്ഘാടനം ചെയ്‌തു. 'ജനപക്ഷ ബദൽ നയങ്ങളും വനിതാ മുന്നേറ്റവും' എന്ന വിഷയത്തിൽ കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.ആർ. മഹിളാമണി പ്രഭാഷണം നടത്തി.