ആലപ്പുഴ: ദുരന്തങ്ങളെ അവസരങ്ങളായി കണ്ട് പിണറായി സർക്കാർ അഴിമതി നടത്തുകയാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പട്ട് കലക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളിവർഗത്തിൻ്റെ പേര് പറഞ്ഞ് അധികാരത്തിലേറിയിട്ട് ബൂർഷാ പാർട്ടികളെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള അഴിമതിയാണ് സി.പി.എം നേതാക്കൾ നടത്തുന്നതെന്നും ജി.ദേവരാജൻ ആരോപിച്ചു. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത വിധത്തിൽ സ്വജനപക്ഷപാതമാണ് സംസ്ഥാന സർക്കാരും സി.പി.എമ്മും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.