ആലപ്പുഴ : ശരിയായ നിലപാടുകൾ സ്വീകരിക്കുന്നവരെ അകറ്റി തെറ്റായ രീതികൾ അംഗീകരിക്കുന്നവരെ ചുറ്റുമിരുത്തി പാർട്ടി പിടിച്ചെടുക്കാൻ ശ്രമിക്കുന്നവർ ആലപ്പുഴ ജില്ലയിലുമുണ്ടെന്ന് മുൻമന്ത്രി ജി.സുധാകരൻ. ഇങ്ങനെയുള്ളവർ വിജയിക്കാൻ പോകുന്നില്ല.
തലയിൽ ഒന്നുമില്ലാത്തവർ പാർട്ടിയെ നയിക്കാൻ യോഗ്യരല്ല. പാർട്ടിയുടെ നയവും, ചരിത്രവും പഠിക്കണമെന്നും ജി.സുധാകരൻ ഓർമപ്പെടുത്തി. സിപിഎം തണ്ണീർമുക്കം ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Also Read: സ്വർണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം
പാർട്ടിയിൽ നിലവിൽ ഒറ്റയാനായി നിൽക്കുകയാണ് സുധാകരൻ. അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സുധാകരൻ ഉണർന്നുപ്രവർത്തിച്ചില്ലെന്ന് പാർട്ടി അണികൾക്കിടയിൽ തന്നെ ആരോപണം ഉയർന്നതാണ് സുധാകരൻ ഇടയാൻ കാരണം.
ആരോപണത്തെ തുടർന്ന് മുൻമന്ത്രി ജി. സുധാകരൻ എഴുതിയ 'നേട്ടവും കോട്ടവും' എന്ന കവിതയും വിമർശനങ്ങൾക്ക് വഴിവച്ചു. ഒരുതരത്തിലും നന്ദി കിട്ടാത്ത പണിയാണെന്നും നവാഗതർക്കായി വഴിമാറുന്നുവെന്നും സുധാകരൻ കവിതയിൽ സൂചിപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്‌ചയിൽ പാർട്ടിതല അന്വേഷണം നടക്കുന്നതിനിടെയായിരുന്നു സുധാകരന്‍റെ കവിത വന്നത്.