ETV Bharat / state

കുരങ്ങൻമാർക്ക് ഭക്ഷണവുമായി എംഎൽഎയും സംഘവും

സംസ്ഥാനത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ക്ഷേത്രങ്ങളിലേക്ക് ഭക്തർ എത്താതായായി. ഇതോടെ കുരങ്ങന്മാർ പട്ടിണിയിലുമായി

എംഎൽഎയും സംഘവും  കുരങ്ങൻമാർക്ക് ഭക്ഷണം  നിർദേശപ്രകാരം  പ്രദേശവാസി  DISTRIBUTION  FOOD
കുരങ്ങൻമാർക്ക് ഭക്ഷണവുമായി എംഎൽഎയും സംഘവും
author img

By

Published : Mar 29, 2020, 10:56 AM IST

ആലപ്പുഴ: കുരങ്ങൻമാർക്ക് ഭക്ഷണവുമായി ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനും സംഘം.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കുരങ്ങന്മാർ അധിവസിക്കുന്ന ചാമക്കാലയിലും, വള്ളികാവിലും ഭക്ഷണം കെടുക്കുന്നതിനുളള സംവിധാനം എംഎൽഎ നേരിട്ടെത്തി ഏർപ്പെടുത്തിയത്.

നൂറുകണക്കിന് കുരങ്ങന്മാരാണ് ഇരു ക്ഷേത്രങ്ങളുടെയും സമീപ പ്രദേശങ്ങളിലായി അതിവസിക്കുന്നത്. സംസ്ഥാനത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ക്ഷേത്രങ്ങളിലേക്ക് ഭക്തർ എത്താതെയായി. ഇതോടെ കുരങ്ങന്മാർ പട്ടിണിയിലുമായി. ഈ സാഹചര്യം മുന്നിൽ കണ്ടാണ് കുരങ്ങൻമാർക്കും നായകൾക്കുമുള്ള ഭക്ഷണം നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചത്.

കുരങ്ങൻമാർക്ക് ഭക്ഷണവുമായി എംഎൽഎയും സംഘവും

പഴവും മറ്റ് ഭക്ഷ്യവസ്‌തുക്കളുമായി എത്തിയ എംഎൽഎയും സംഘവും കുരങ്ങുകൾക്കുള്ള ഭക്ഷണം നേരിട്ട് നൽകി. ബാക്കിയുള്ളവ ക്ഷേത്ര ഭാരവാഹികളെയും ഏൽപ്പിച്ചു. വരും ദിവസങ്ങളിലും ഇത്തരത്തിൽ ഭക്ഷണ വിതരണം നടത്താൻ പ്രദേശവാസികളും ശ്രമിക്കണമെന്ന് എംഎൽഎ അഭ്യർഥിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.