ETV Bharat / state

പ്രളയത്തെ അതിജീവിക്കാൻ ആലപ്പുഴക്ക് ഈനാട് - റാമോജി ഗ്രൂപ്പിന്‍റെ കൈത്താങ്ങ് - survive houses

ഇനിയൊരു പ്രളയമുണ്ടായാല്‍ ആര്‍ക്കും കിടപ്പാടം നഷ്‌ടപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് ഈനാട് - റാമോജി ഗ്രൂപ്പ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

പ്രളയത്തെ അതിജീവിക്കാൻ ആലപ്പുഴക്ക് ഈനാട് - റാമോജി ഗ്രൂപ്പിന്‍റെ കൈതാങ്ങ്
author img

By

Published : Jun 23, 2019, 12:54 AM IST

Updated : Jun 23, 2019, 9:09 PM IST

ആലപ്പുഴ: കഴിഞ്ഞ വര്‍ഷം കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തില്‍ നിന്നും സംസ്ഥാനം കരകയറുകയാണ്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായി നിരവധിപേര്‍ക്കാണ് കിടപ്പാടം നഷ്‌ടമായത്. രാജ്യത്തനകത്തും പുറത്തും നിന്നായി നിരവധി സന്നദ്ധസംഘടനകളും വ്യക്തികളുമാണ് പ്രളയം നേരിട്ട പ്രദേശങ്ങളില്‍ ഇപ്പോഴും വിവിധ സഹായമെത്തിക്കുന്നത്. വീടുകള്‍ നഷ്‌ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസമാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്. വിവിധ ഭവനനിര്‍മ്മാണ സംരംഭങ്ങളില്‍ നിന്നും വ്യതിരക്തമാവുകയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ ശൃംഖലയായ ഈനാട് - റാമോജി ഗ്രൂപ്പ് ആലപ്പുഴയില്‍ നടപ്പിലാക്കുന്ന ഭവന പദ്ധതി. ഇനിയൊരു പ്രളയമുണ്ടായാല്‍ ആര്‍ക്കും കിടപ്പാടം നഷ്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെ തറനിരപ്പില്‍ നിന്നും ഒന്നര മീറ്റര്‍ ഉയരത്തിലാണ് ഈ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് ശേഷം ഇക്കുറി മഴ കനത്ത് വെള്ളം പൊങ്ങിയപ്പോള്‍ സമീപത്തെ മറ്റ് വീടുകളില്‍ വെള്ളം കയറിയെങ്കിലും ഈനാട് - റാമോജി ഗ്രൂപ്പിന്‍റെ ഭവന പദ്ധതിയില്‍ നിര്‍മ്മിച്ചുക്കൊണ്ടിരിക്കുന്ന വീടുകള്‍ സുരക്ഷിതമായി തന്നെ നില്‍ക്കുന്നു. കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ട് 'ഐ ആം ഫോർ ആലപ്പി' എന്ന പദ്ധതി പ്രകാരമാണ് ഈ വീടുകൾ നിർമിക്കുന്നത്. സബ്ബ് കലക്ടര്‍ വി ആര്‍ കൃഷ്‌ണ തേജയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. നിർമ്മാണം ആരംഭിച്ച് ഏകദേശം 40 ദിവസം കൊണ്ട് ഓരോ വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കുന്നുണ്ട്. കുടുംബശ്രീ അംഗങ്ങളായിട്ടുള്ള വനിതകളാണ് ഭവന നിർമാണത്തിന് നേതൃത്വം നൽകുന്നത് എന്നതും ശ്രദ്ധേയമാണ്.

പ്രളയത്തെ അതിജീവിക്കാൻ ആലപ്പുഴക്ക് ഈനാട് - റാമോജി ഗ്രൂപ്പിന്‍റെ കൈത്താങ്ങ്

ഈനാട് - റാമോജി ഗ്രൂപ്പ് മുന്നോട്ട് വച്ച ഭവന പദ്ധതിയുടെ മാതൃകയില്‍ കുട്ടനാട്ടിലെ വീടുകളെ പുനര്‍സംവിധാനം ചെയ്യണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ് കുട്ടനാട്ടിലുള്ളത്. പരമ്പരഗതമായി ഇവര്‍ വീടുകൾ നിര്‍മ്മിക്കുന്നത് ചെളി കുഴച്ചുണ്ടാക്കിയ കട്ടകള്‍ ഉപയോഗിച്ചാണ്. മിക്ക വീടുകളും കായലിന്‍റെ ഓരത്തുമാണ്. കൃഷി ഉപജീവനമായി സ്വീകരിച്ച ഇവര്‍ക്ക് ഇവിടം വിട്ട് പോകാനും കഴിയില്ല. അതുക്കൊണ്ടാണ് ഇവിടത്തെക്കാരെ ഈ സ്ഥലങ്ങളില്‍ തന്നെ നിലനിര്‍ത്തി അവിടെ പ്രളയത്തെ അതിജീവിക്കുന്ന വീടുകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് ഈനാട് - റാമോജി ഗ്രൂപ്പ് ആലോചിച്ചത്.

Intro:Body:

കഴിഞ്ഞ വര്‍ഷം കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തില്‍ നിന്നും സംസ്ഥാനം കരകയറുകയാണ്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായി നിരവധിപേര്‍ക്കാണ് കിടപ്പാടം നഷ്ടമായത്. രാജ്യത്തനകത്തും പുറത്തും നിന്നായി നിരവധി സന്നദ്ധസംഘടനകളും വ്യക്തികളുമാണ് പ്രളയം നേരിട്ട പ്രദേശങ്ങളില്‍ ഇപ്പോഴും വിവിധ സഹായമെത്തിക്കുന്നത്. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസമാണ് ഇപ്പോള്‍ പ്രധാനമായും നടക്കുന്നത്. വിവിധ ഭവനനിര്‍മ്മാണ സംരംഭങ്ങളില്‍ നിന്നും വ്യതിരക്തമാവുകയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ ശൃംഖലയായ ഈനാട് - റാമോജി ഗ്രൂപ്പ് ആലപ്പുഴയില്‍ നടപ്പിലാക്കുന്ന ഭവന പദ്ധതി. ഇനിയൊരു പ്രളയമുണ്ടായാല്‍ ആര്‍ക്കും കിടപ്പാടം നഷ്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെ തറനിരപ്പില്‍ നിന്നും ഒന്നര മീറ്റര്‍ ഉയരത്തിലാണ് ഈ വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് ശേഷം ഇക്കുറി മഴ കനത്ത് വെള്ളം പൊങ്ങിയപ്പോള്‍ സമീപത്തെ മറ്റ് വീടുകളില്‍ വെള്ളം കയറിയെങ്കിലും ഈനാട് - റാമോജി ഗ്രൂപ്പിന്‍റെ ഭവന പദ്ധതിയില്‍ നിര്‍മ്മിച്ചുക്കൊണ്ടിരിക്കുന്ന വീടുകള്‍ സുരക്ഷിതമായി തന്നെ നില്‍ക്കുന്നു. കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ട് 'ഐ ആം ഫോർ ആലപ്പി' എന്ന പദ്ധതി പ്രകാരമാണ് ഈ വീടുകൾ നിർമിക്കുന്നത്. സബ്ബ് കലക്ടര്‍ വി ആര്‍ കൃഷ്ണ തേജയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. നിർമ്മാണം ആരംഭിച്ച് ഏകദേശം 40 ദിവസം കൊണ്ട് ഓരോ വീടുകളുടെയും നിർമ്മാണം പൂർത്തിയാക്കുന്നുണ്ട്. കുടുംബശ്രീ അംഗങ്ങളായിട്ടുള്ള വനിതകളാണ് ഭവന നിർമാണത്തിന് നേതൃത്വം നൽകുന്നത് എന്നതും ശ്രദ്ധേയമാണ്.

ഈനാട് - റാമോജി ഗ്രൂപ്പ് മുന്നോട്ട് വച്ച ഭവന പദ്ധതിയുടെ മാതൃകയില്‍ കുട്ടനാട്ടിലെ വീടുകളെ പുനര്‍സംവിധാനം ചെയ്യണമെന്നാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്. കൃഷിയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരാണ് കുട്ടനാട്ടിലുള്ളത്. പരമ്പരഗതമായി ഇവര്‍ വീടുകൾ നിര്‍മ്മിക്കുന്നത് ചെളി കുഴച്ചുണ്ടാക്കിയ കട്ടകള്‍ ഉപയോഗിച്ചാണ്. മിക്ക വീടുകളും കായലിന്‍റെ ഓരത്തുമാണ്. കൃഷി ഉപജീവനമായി സ്വീകരിച്ച ഇവര്‍ക്ക് ഇവിടം വിട്ട് പോകാനും കഴിയില്ല. അതുക്കൊണ്ടാണ് ഇവിടത്തെക്കാരെ ഈ സ്ഥലങ്ങളില്‍ തന്നെ നിലനിര്‍ത്തി അവിടെ പ്രളയത്തെ അതിജീവിക്കുന്ന വീടുകള്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് ഈനാട് - റാമോജി ഗ്രൂപ്പ് ആലോചിച്ചത്.

Conclusion:
Last Updated : Jun 23, 2019, 9:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.