ETV Bharat / state

ജി. സുധാകരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴയില്‍ ഫ്ലക്‌സ് ബോർഡ് - alappuzha

സിപിഐയുടെ ട്രേഡ് യൂണിയൻ സംഘടനയായ എഐടിയുസിയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ വിഷയത്തില്‍ എഐടിയുസിയും സിപിഐയും ഇതുവരെ പ്രതികരിച്ചിട്ടില്ല

ആലപ്പുഴ  ആലപ്പുഴ ജില്ലാ വാര്‍ത്തകള്‍  നിയമസഭ തെരഞ്ഞെടുപ്പ് 2021  കേരള നിയമസഭ തെരഞ്ഞെടുപ്പ്  ജി സുധാകരനെ മത്സരിപ്പിക്കണം  അമ്പലപ്പുഴയില്‍ ഫ്ലക്‌സ് ബോർഡ്  flex boards urging g sudhakarans candidature  ambalappuzha  alappuzha  alappuzha latest news
ജി. സുധാകരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴയില്‍ ഫ്ലക്‌സ് ബോർഡ്
author img

By

Published : Mar 9, 2021, 2:22 PM IST

ആലപ്പുഴ: മന്ത്രി ജി. സുധാകരനെ വീണ്ടും മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴയിൽ ഫ്ലക്‌സ് ബോർഡ്‌ പ്രത്യക്ഷപ്പെട്ടു. സിപിഐയുടെ ട്രേഡ് യൂണിയൻ സംഘടനയായ എഐടിയുസിയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. നാടിനാവശ്യം നന്മയെങ്കിൽ നമുക്കെന്തിന് മറ്റൊരാൾ എന്നാണ് ബോർഡില്‍ എഴുതിയിരിക്കുന്നത്.

തുടർച്ചയായി മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കണമെന്ന മാനദണ്ഡത്തിന്‍റെ ഭാഗമായി അമ്പലപ്പുഴ സിറ്റിങ് എംഎൽഎ ജി.സുധാകരനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് മുന്നണിയിലെ ഒരു ട്രേഡ് യൂണിയന്‍റെ പേരിൽ ഫ്ലക്‌‌സ് ബോർഡ് ഉയർന്നത്. എന്നാൽ എഐടിയുസിയും സിപിഐയും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് മൂന്നാം തവണയാണ് ജി. സുധാകരനെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി അജ്ഞാത പ്രചാരണം ഉയരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.