ആലപ്പുഴ: കർശന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ജില്ലയിൽ മത്സ്യബന്ധനത്തിന് അനുമതി. വളഞ്ഞവഴി, അഞ്ചാലുംകാവ്, വലിയഴീക്കൽ, പി.ബി ജംഗ്ഷൻ എന്നീ 4 കേന്ദ്രങ്ങളിൽ നിന്ന് മാത്രം മത്സ്യബന്ധനത്തിന് പോകാമെന്നും ഉച്ചയ്ക്ക് 12 മണിവരെ മത്സ്യബന്ധനം നടത്താമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
കണ്ടെയിൻമെന്‍റ് സോണുകൾ/ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യ ബന്ധന തൊഴിലാളികള്‍ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകുവാൻ പാടില്ല. കൂടാതെ ഈ മേഖലയിലെ മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുവാനും പാടില്ല. മത്സ്യബന്ധന വാഹനങ്ങൾക്ക് അതത് മത്സ്യഭവനകളുകളിൽ നിന്ന് ലഭിക്കുന്ന കാർഡുകളുടെ അടിസ്ഥാനത്തിൽ മാത്രം മത്സ്യബന്ധനത്തിൽ ഏർപ്പെടാം. വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ, ഇരട്ട നമ്പർ ബോട്ടുകൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കുവാൻ പാടുള്ളു. മത്സ്യബന്ധനബോട്ടുകളുടെ രജിസ്ട്രേഷൻ രേഖകൾ, മത്സ്യതൊഴിലാളികളുടെ എണ്ണം, പേരുകൾ, ആധാർ കാർഡുകൾ എന്നിവയുമായി കാർഡ് വിതരണ കേന്ദ്രങ്ങളായ പുന്തല (തോട്ടപ്പള്ളി) മത്സ്യഭവൻ, അമ്പലപ്പുഴ മത്സ്യഭവൻ, തറയിൽകടവ് മത്സ്യഫെഡ് ക്ലസ്റ്റർ ഓഫീസ് എന്നിവിടങ്ങളിൽ എത്തി കാർഡുകൾ ഏറ്റുവാങ്ങണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.
ടോക്കണ്‍ അടിസ്ഥാനത്തില്‍ കൊവിഡ് പ്രോട്ടോകോൾ പ്രകാരം ചെറുകിട കച്ചവടക്കാർ ഇരുചക്ര-മുച്ചക്ര വാഹന കച്ചവടക്കാർ എന്നിവർക്ക് രാവിലെ 6 മുതൽ 9 വരെയും മൊത്തക്കച്ചവടക്കാർക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെയും സെന്‍ററുകളിലെത്തി മത്സ്യം വാങ്ങാം. കൂടാതെ പൊതു ജനങ്ങൾക്ക് സെന്‍ററുകളിൽ എത്തി മത്സ്യം വാങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി. മത്സ്യലേലം പൂർണമായും നിരോധിച്ചു. നിലവിലുള്ള ജനകീയ കമ്മിറ്റികൾ മുഖേന മത്സ്യവിപണത്തിനുള്ള വില നിശ്ചയിക്കേണ്ടതാണ്.
കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങൾ (മാസ്‌ക് സാനിറ്റൈസർ, ഗ്ലൗസ്, ഫെയ്‌സ് ഷീൽഡ് മുതലായവ) ഏർപ്പാടാക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ജനകീയ കമ്മിറ്റികൾ, മത്സ്യഭവനുകൾ എന്നിവർ ഉറപ്പുവരുത്തേണ്ടതാണ്. പ്രവർത്തനങ്ങളുടെ പൂർണ്ണമായ ഏകോപന ചുമതല നിർവ്വഹിക്കുന്നതിന് ഡെപ്യൂട്ടി ഡയറക്ടർ ഫിഷറീസിനെ ചുമതലപ്പെടുത്തി. കൂടാതെ മത്സ്യബന്ധനം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ലദ്യമാക്കുന്നതിന് ജില്ല പൊലീസ് മേധാവി നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കർശന നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി: ജില്ലാ കലക്ടര്‍ - latest alappuzha
കണ്ടെയിൻമെന്‍റ് സോണുകൾ/ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽ ഒഴികെയുള്ളിടത്താണ് മത്സ്യബന്ധനത്തിന് അനുമതി നൽകിയിട്ടുള്ളത്.