ETV Bharat / state

ആലപ്പുഴ ബൈപ്പാസിലെ ആദ്യ പഞ്ചർ; ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ - ആലപ്പുഴ ബൈപ്പാസിലെ ആദ്യ പഞ്ചർ

ബിജെപി പ്രവർത്തകനായ രാജു കൊടിയും കെട്ടിയ ബൈക്കിൽ ബൈപ്പാസ് ചുറ്റാനിറങ്ങിയപ്പോഴാണ് ബൈക്ക് പഞ്ചറായത്.

ആലപ്പുഴ ബൈപ്പാസ്  ബൈക്ക് പഞ്ചാർ  viral photos  alappuzha viral photos  ആലപ്പുഴ ബൈപ്പാസിലെ ആദ്യ പഞ്ചർ
ആലപ്പുഴ ബൈപ്പാസിലെ ആദ്യ പഞ്ചർ; ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ
author img

By

Published : Jan 29, 2021, 3:18 AM IST

ആലപ്പുഴ : ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ദിവസത്തെ കന്നി യാത്രയിൽ തന്നെ ബൈക്ക് പണി തന്നാൽ എന്ത് ചെയ്യും. ഉദ്ഘാടന ദിവസം തന്നെ ബൈക്ക് പഞ്ചാറായ ആളുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വൈറൽ ചിത്രങ്ങളിൽ ഒന്ന്. ആലപ്പുഴ കൊമ്മാടി സ്വദേശി രാജുവിന്‍റെ ബൈക്കാണ് ബൈപ്പാസിലെ കന്നി യാത്രയിൽ പഞ്ചാറായത്.

ബിജെപി പ്രവർത്തകനായ രാജു കൊടിയും കെട്ടിയ ബൈക്കിൽ ബൈപ്പാസ് ചുറ്റാനിറങ്ങിയപ്പോഴാണ് ബൈക്ക് പണി തന്നത്. ഏറെ നേരം പൊരി വെയിലത്ത് നിന്ന് രാജുവിന് അവസാനം തുണയായത് പഞ്ചർ ഒട്ടിക്കാനെത്തിയ ബാബുവാണ്. ബാബു നിമിഷങ്ങൾ കൊണ്ട് പഞ്ചർ ഒട്ടിച്ച് രാജുവിനെ പറഞ്ഞയച്ചു. സഹയാത്രികരിൽ ആരോ ഒരാൾ ഇതെടുത്ത് ഫെയ്‌സ്ബുക്കിൽ ഇട്ടതോടെ സംഭവം ഹിറ്റായി. ഏതായാലും ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.