ETV Bharat / state

തെങ്ങിന്‍ മുകളില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ച് അഗ്നിശമന സേന - coconut tree

തെങ്ങോലകൾക്കിടയിൽ അകപ്പെട്ട രാജു അവശനിലയിലായിരുന്നു. രക്ഷപ്പെടുത്തിയ ശേഷം ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

fireforce rescued worker trapped on coconut tree in alappuzha  kerala fireforce  അഗ്നിശമന സേന  ചേർത്തല തൈക്കാട്ട്ശേരി മണപ്പുറത്ത്  Cherthala Thykkattsery Manappuram  coconut tree  coconut tree in alappuzha
തെങ്ങിൽ തലപ്പിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ച് അഗ്നിശമന സേന
author img

By

Published : Aug 16, 2021, 8:51 PM IST

Updated : Aug 16, 2021, 9:04 PM IST

ആലപ്പുഴ : തെങ്ങിൽ മുകളില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്. അവശനിലയിലായിരുന്ന തൊഴിലാളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല തൈക്കാട്ട്ശേരി മണപ്പുറത്താണ് സംഭവം.

തൈക്കാട്ട്ശേരി മണപ്പുറം ചാണിയിൽ വീട്ടിൽ രാജു(43)വാണ് തെങ്ങിൻ തലപ്പിൽ കുടുങ്ങിയത്. മറ്റത്തിൽ ശ്രീശങ്കരം ജയകുമാറിന്‍റെ വീട്ടിലെ 30 അടി ഉയരത്തിലുള്ള തെങ്ങിന്‍റെ മുകളിലാണ് കള്ളുചെത്ത് തൊഴിലാളിയായ ഇയാള്‍ അകപ്പെട്ടത്.

തെങ്ങിന്‍ മുകളില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ച് അഗ്നിശമന സേന

ALSO READ: COVID 19 പ്രതിരോധത്തിന് കേരളത്തിന് കേന്ദ്രസഹായം ; 267.5 കോടി പ്രഖ്യാപിച്ച് മന്‍സുഖ് മാണ്ഡവ്യ

തൊഴില്‍ ചെയ്യുന്നതിനിടെ അബോധാവസ്ഥയിലാവുകയും തുടര്‍ന്ന് തെങ്ങോലകൾക്കിടയിൽ തങ്ങിക്കിടക്കുകയുമായിരുന്നു. ചേർത്തലയിൽ നിന്നും ഫയർഫോഴ്സെത്തിയാണ് രാജുവിനെ സുരക്ഷിതമായി താഴെയെത്തിച്ചത്. സേനാംഗങ്ങളായ രാജേഷ്, രഞ്ജിത്ത്, സിജിമോൻ എന്നിവര്‍ തെങ്ങിൽ കയറി വല ഉപയോഗിച്ച് ഇയാളെ താഴെയെത്തിക്കുകയായിരുന്നു.

രാജുവിനെ ചേർത്തല ആശുപത്രിയിലേയ്ക്ക് മാറ്റി. ഫയർഫോഴ്‌സ് ചേർത്തല സ്റ്റേഷൻ ഓഫിസർ ഡി.ബൈജു, അസി. സ്റ്റേഷൻ ഓഫിസർ എം.എസ് സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ സി.ആർ ജയകുമാർ, കെ.പി രാജേഷ്, സുധീഷ്, പ്രസൂൺ, ജസ്റ്റിൻ, അമർജിത് എന്നിവരും രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു.

Last Updated : Aug 16, 2021, 9:04 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.