ആലപ്പുഴ: ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ല കലക്ടര്‍ എ അലക്സാണ്ടര്‍ അറിയിച്ചു. ഏഴാം വാർഡിലെ സ്ഥാനാർഥി അന്തരിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ചെട്ടികുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ഈരേഴ തെക്ക് ചെമ്പോലിൽ കെ മഹാദേവൻ പിള്ള (60)യാണ് ഇന്നലെ രാത്രി കുഴഞ്ഞ് വീണു മരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വീട്ടിലെത്തി സ്ലിപ്പുകൾ എഴുതുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. അതെ സമയം ഈ വാർഡിൽ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് വോട്ടെടുപ്പുകള്‍ മുൻപ് നിശ്ചയിച്ച പ്രകാരം നടക്കും.
സ്ഥാനാർഥിയുടെ മരണം; ചെട്ടികുളങ്ങര ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി - CHETTIKULANGARA WARD
ചെട്ടികുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ഈരേഴ തെക്ക് ചെമ്പോലിൽ കെ മഹാദേവൻ പിള്ള (60)യാണ് ഇന്നലെ രാത്രി കുഴഞ്ഞ് വീണു മരിച്ചത്