ETV Bharat / state

മനു സി.പുളിക്കലിന് വോട്ടഭ്യര്‍ഥിച്ച് 'സമ'യുടെ പ്രവര്‍ത്തകര്‍

author img

By

Published : Oct 18, 2019, 4:03 AM IST

Updated : Oct 18, 2019, 5:15 PM IST

സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞാണ് ഡി.വൈ.എഫ്.ഐയുടെ വനിതാ കലാ സാംസ്‌ക്കാരിക വിഭാഗമായ സമയുടെ പ്രവര്‍ത്തകര്‍ പ്രചാരണം നടത്തിയത്

മനുവിന്‍റെ വിജയത്തിനായി അരൂരിൽ പെൺപടിയിറങ്ങി

ആലപ്പുഴ: അരൂരില്‍ മനു സി.പുളിക്കലിന് വോട്ടഭ്യര്‍ഥിച്ച് ഡി.വൈ.എഫ്.ഐയുടെ വനിതാ കലാ സാംസ്‌ക്കാരിക വിഭാഗമായ സമയുടെ പ്രവര്‍ത്തകര്‍ പ്രചാരണം നടത്തി. സര്‍ക്കാരിന്‍റെ ഭരണ നേട്ടങ്ങളെയും മനു സി. പുളിക്കലിന്‍റെ നേതൃത്വത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തുന്ന ഉച്ചഭക്ഷണ പദ്ധതിയും വിശദീകരിച്ചുക്കൊണ്ടായിരുന്നു പ്രചാരണം. പ്രചാരണ പ്രവർത്തനങ്ങൾക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഗ്രീഷ്മ അജയഘോഷ്, രമ്യ രമണൻ എന്നിവർ നേതൃത്വം നൽകി.

മനുവിന്‍റെ വിജയത്തിനായി അരൂരിൽ ഡി.വൈ.എഫ്.ഐ 'സമ' വനിതാ സബ് കമ്മിറ്റി

Intro:

Body:മനുവിന്റെ വിജയത്തിനായി അരൂരിൽ പെൺപടിയിറങ്ങി

ആലപ്പുഴ : ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അരൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മനു സി പുളിക്കലിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അരൂരിൽ പെൺപടയിറങ്ങി. ഡിവൈഎഫ്ഐ 'സമ' വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യുവതികൾ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ വോട്ട് അഭ്യർത്ഥനയുമായി ഇറങ്ങി.

എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ നടപ്പിലാക്കിയ ജനക്ഷേമ - വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊണ്ടും മനുവിന്റെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിവരുന്ന ഹൃദയപൂർവ്വം ഉച്ചഭക്ഷണ പദ്ധതിയും മണ്ഡലത്തിലെ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളും വിശദീകരിച്ചുകൊണ്ടാണ് യുവതികൾ വോട്ടഭ്യർത്ഥനയുമായി വോട്ടർമാരുടെ മുന്നിലെത്തിയത്.

തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ വർദ്ധിച്ച ആവേശത്തോടെയാണ് ജനങ്ങൾ പ്രതികരിക്കുന്നതെന്നും മികച്ച ഭൂരിപക്ഷത്തിൽ ഇടതു സ്ഥാനാർഥി മനു വിജയിക്കുമെന്നും പ്രചാരണത്തിനെത്തിയവർ പറഞ്ഞു. പ്രചരണ പ്രവർത്തനങ്ങൾക്ക് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഗ്രീഷ്മ അജയഘോഷ്, രമ്യ രമണൻ എന്നിവർ നേതൃത്വം നൽകി.

(ബൈറ്റ് - ഊർമിള മോഹൻദാസ്, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം)

Conclusion:
Last Updated : Oct 18, 2019, 5:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.