ETV Bharat / state

മഴക്കെടുതി : ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥകള്‍ നിര്‍ത്തിവച്ചു - വടക്കൻ ജാഥ

കേരളത്തിലെ അതിശക്തമായ മഴക്കെടുതിയെ തുടര്‍ന്നുണ്ടാകുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പങ്കെടുക്കും

സംസ്ഥാന ജാഥകള്‍ നിര്‍ത്തി വെച്ചു  ഡിവൈഎഫ്ഐ  DYFI rally postponded due to heavy rain  ഡിവൈഎഫ്ഐ റാലി  DYFI rally  heavy rain  തെക്കൻ മേഖലാ ജാഥ  വടക്കൻ ജാഥ  കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷന്‍
Etv Bharatഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥകള്‍ നിര്‍ത്തി വെച്ചു
author img

By

Published : Aug 2, 2022, 8:20 PM IST

ആലപ്പുഴ : സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി അനുഭവപ്പെടുന്ന സാഹചര്യത്തിൽ സംസ്ഥാന വാഹന പ്രചരണ ജാഥകൾ നിർത്തിവച്ചതായി ഡി.വൈ.എഫ്.ഐ നേതാക്കൾ അറിയിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ സനോജ് നയിക്കുന്ന തെക്കൻ ജാഥയും പ്രസിഡന്‍റ് വി.വസീഫ് നയിക്കുന്ന വടക്കൻ ജാഥയുമാണ് മഴയെ തുടർന്ന് നിർത്തിവച്ചത്. അടുത്ത ദിവസം ആലപ്പുഴയിലാണ് തെക്കൻ മേഖലാ ജാഥയുടെ പര്യടനം നിശ്ചയിച്ചിരുന്നത്.

also read: കനത്ത മഴയിൽ മുങ്ങി കോടനാട് ആന പരിപാലന കേന്ദ്രം: കുടുങ്ങിയവരെ രക്ഷപ്പെടുത്തി

മഴക്കെടുതി ശക്തമായി റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരിതാശ്വാസ - രക്ഷാപ്രവർത്തനങ്ങൾക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷനും (സിഐടിയു) ഇത്തരത്തിൽ സംസ്ഥാന ജാഥ മാറ്റിവച്ചിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി ചിത്തരഞ്ജൻ എം.എൽ.എ നയിക്കുന്ന ജാഥയുടെ പര്യടനമാണ് ഇന്നലെ (ആഗസ്റ്റ്1) റദ്ദാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.