ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി. 21 അംഗ ബ്ലോക്ക് കമ്മിറ്റിയിൽ 19 പേരും രാജിവെച്ചു. കായംകുളം എംഎൽഎ യു.പ്രതിഭയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തർക്കമാണ് രാജിക്ക് കാരണം. അടുത്തിടെ ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് സാജിദിന്‍റെ വീട്ടിൽ കായംകുളം സിഐ തോക്കുമായി എത്തി പരിശോധന നടത്തിയത് ഡിവൈഎഫ്ഐ നേതാക്കളിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനെതിരെ പരസ്യ വിമർശനവുമായി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി നേതാക്കൾ രംഗത്ത് വന്നിരുന്നു. സിഐയെ പിന്തുണക്കുന്നത് എംഎൽഎയാണെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിക്കുന്നു. സംഭവത്തിൽ സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടിയിട്ടുണ്ട്.
"പ്രതിഭാ വിവാദം": കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി - ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി
കായംകുളം എംഎൽഎ യു.പ്രതിഭയും സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളുമായുള്ള തർക്കമാണ് രാജിക്ക് കാരണം.
!["പ്രതിഭാ വിവാദം": കായംകുളത്ത് ഡിവൈഎഫ്ഐയിൽ കൂട്ടരാജി DYFI KAYAMKULAM RESIGNATION ഡിവൈഎഫ്ഐ കൂട്ടരാജി കായംകുളം എംഎൽഎ യു.പ്രതിഭ കായംകുളം സിഐ ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7042198-thumbnail-3x2-kayam.jpg?imwidth=3840)