ETV Bharat / state

ബാബറി മസ്ജിദ് വിധി; ജില്ലയിൽ വിവിധയിടങ്ങളിൽ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു - ഡിവൈഎഫ്ഐ പ്രതിഷേധം

ഡിവൈഎഫ്ഐ  സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു പരിപാടി.

DYFI_INJUSTICE_CAMPAIGN_DISTRICT_ROUNDUP_  ഡിവൈഎഫ്ഐ  DYFI  ബാബറി മസ്‌ജിദ്  ഡിവൈഎഫ്ഐ പ്രതിഷേധം  INJUSTICE_CAMPAIGN_
ബാബറി മസ്ജിദ് വിധി; ജില്ലയിൽ വിവിധയിടങ്ങളിൽ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു
author img

By

Published : Oct 2, 2020, 3:13 AM IST

ആലപ്പുഴ : ബാബറി മസ്‌ജിദ് വിധിയിലെ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് ജില്ലയുടെ വിവിധയിടങ്ങളിൽ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൻജസ്‌റ്റിസ് എന്ന പേരിൽ നടത്തിയ പ്രതിഷേധ ദിനാചരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ജില്ലയിലെ പ്രതിഷേധം. ഡിവൈഎഫ്ഐ പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധ പരിപാടികളുടെ ഭാഗമായി.

"കോൺഗ്രസിനും ബിജെപിക്കും മാപ്പില്ല" എന്ന സന്ദേശം ഉയർത്തിപിടിച്ച് വൈകുന്നേരം 5 മണിക്ക് കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വീടുകൾ, ഓഫീസുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധത്തിന്‍റെ ഭാഗമായി. ആലപ്പുഴ സക്കറിയ ബസാറിൽ ആലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടി ജില്ലാ സെക്രട്ടറി അഡ്വ. ആർ രാഹുൽ ഉൽഘാടനം ചെയ്തു. മതനിരപേക്ഷ ഇന്ത്യയുടെ മരണ മണിയാണ് ഈ വിധിയെന്നും ബാബറി മസ്ജിദ് കേസ് അട്ടിമറിച്ചത് കോൺഗ്രസാണെന്നും ഇതിൽ നിന്ന് കോൺഗ്രസിന് ഒളിച്ചോടാൻ സാധിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബാബറി മസ്ജിദ് വിധി; ജില്ലയിൽ വിവിധയിടങ്ങളിൽ ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു

ചെങ്ങന്നൂർ കക്കട യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റ് ജെയിംസ് ശാമുവേൽ ഉദ്ഘാടനം ചെയ്തു. അരൂരിൽ നടന്ന പ്രതിഷേധത്തിന് ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. മനു സി പുളിക്കലും ഹരിപ്പാട് നടന്ന പ്രതിഷേധ പരിപാടിക്ക് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം എം അനസ്അലിയും മാവേലിക്കരയിൽ നടന്ന പ്രതിഷേധത്തിന് ജില്ലാ ട്രഷറർ എം എസ് അരുൺകുമാറും നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.