ആലപ്പുഴ : പുന്നപ്ര രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് വയലാറിലേക്കുള്ള ദീപശിഖ പ്രയാണം ചൊവ്വാഴ്‌ച രാവിലെ ഒമ്പതിന് ആരംഭിക്കും. മന്ത്രി ജി .സുധാകരൻ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ദീപം പകർന്ന് അത്‌ലറ്റുകൾക്ക് കൈമാറും. രാവിലെ ഒമ്പതിന് മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖ പ്രയാണവും ആരംഭിക്കും. സമരസേനാനി കെ. കെ ഗംഗാധരൻ ദീപശിഖ കൈമാറും. അത്‌ലറ്റുകൾ റിലേയായി ദീപശിഖ വയലാറിൽ എത്തിക്കും. രാവിലെ 10.05ന് കൈചൂണ്ടിമുക്കിന് സമീപം രക്തസാക്ഷി ജനാർദ്ദനന്‍റെ ബലികുടീരത്തിൽ ദീപം പകർന്ന് പ്രയാണം തുടരും. 11.10ന് മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിൽ ദീപം പകർന്ന ശേഷം 12.15ന് വയലാറിലെത്തും. മേനാശേരിയിൽനിന്നുള്ള ദീപശിഖയും ഈ സമയം വയലാറിലെത്തും. വാരാചരണ കമ്മിറ്റി പ്രസിഡന്‍റ് എൻ. എസ് ശിവപ്രസാദ് ദീപശിഖകൾ ഏറ്റുവാങ്ങി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും.
പുന്നപ്രയിൽ നിന്ന് വയലാറിലേയ്ക്കുള്ള ദീപശിഖാ പ്രയാണം ഇന്ന് - Deepashikha journey
സമരസേനാനി കെ. കെ ഗംഗാധരൻ ദീപശിഖ കൈമാറും. അത്‌ലറ്റുകൾ റിലേയായി ദീപശിഖ വയലാറിൽ എത്തിക്കും.