ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലപ്പുഴയിൽ ഡിസിസിയുടെ ലോങ് മാർച്ച് - DCC's Long March

മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു

പൗരത്വ ഭേദഗതി നിയമം  ആലപ്പുഴ  ലോങ്ങ് മാർച്ച്  Citizenship Amendment Act  DCC's Long March  Alappuzha
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലപ്പുഴയിൽ ഡിസിസിയുടെ ലോങ്ങ് മാർച്ച്
author img

By

Published : Jan 18, 2020, 11:18 PM IST

ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലപ്പുഴയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം. ലോങ് മാർച്ചിന് ബാനർ പിടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്. തുടർന്ന് പ്രവർത്തകർ ചേരിതിരിഞ്ഞ് അസഭ്യവർഷം നടത്തുന്ന സാഹചര്യവുമുണ്ടായി. ഒടുവിൽ മുതിർന്ന നേതാക്കൾ ഇടപെട്ടതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും ഡിസിസി പ്രസിഡന്‍റ് അഡ്വ.എം.ലിജുവും ഉൾപ്പെടെയുള്ള നേതാക്കളുടെ മുന്നിലായിരുന്നു പ്രവർത്തകരുടെ ബഹളം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലപ്പുഴയിൽ ഡിസിസിയുടെ ലോങ് മാർച്ച്

ഡിസിസി പ്രസിഡന്‍റ് അഡ്വ.എം. ലിജു നയിച്ച ലോങ് മാർച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആണ് ഉദ്ഘാടനം ചെയ്തത്. ആലപ്പുഴ വളഞ്ഞവഴിയിൽ നിന്ന് ആരംഭിച്ച ലോങ് മാർച്ച് കളർകോട് ജങ്ഷനില്‍ സമാപിച്ചു. ജില്ലയുടെ വിവിധ മണ്ഡലം കമ്മിറ്റികളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകരാണ് മാർച്ചിൽ അണിനിരന്നത്. നിരവധി കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ഘടകകക്ഷി നേതാക്കളും മാർച്ചില്‍ അണി നിരന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളാണ് ലോങ് മാർച്ചിന് സ്വീകരണം നൽകാൻ വഴിയിലുടനീളം കാത്തുനിന്നത്. ആസാദി മുദ്രാവാക്യങ്ങളും ഉയര്‍ന്നു.

Intro:

Body:പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആലപ്പുഴയിൽ ഡിസിസിയുടെ ലോങ്ങ് മാർച്ച്

ആലപ്പുഴ : പാർലമെൻറ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും ജില്ലാ കോൺഗ്രസ് കമ്മിറ്റി ലോങ്ങ് മാർച്ച് സംഘടിപ്പിച്ചു. ഡിസിസി പ്രസിഡൻറ് അഡ്വ. എം ലിജു നയിച്ച ലോങ്ങ് മാർച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ വളഞ്ഞവഴിയിൽ നിന്ന് ആരംഭിച്ച ലോങ്ങ് മാർച്ച് കളർകോട് ജംഗ്ഷനിൽ സമാപിച്ചു. ജില്ലയുടെ വിവിധ മണ്ഡലം കമ്മിറ്റികളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകരാണ് മാർച്ചിൽ അണിനിരന്നത്. നിരവധി കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും ഘടകകക്ഷി നേതാക്കളും മാർച്ചിന് അഭിവാദ്യമർപ്പിച്ച് എത്തിയിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളാണ് ലോ മാർച്ചിന് സ്വീകരണം നൽകാൻ വഴിയിലുടനീളം കാത്തുനിന്നത്. ആസാദി മുദ്രാവാക്യങ്ങളും പൗരത്വഭേദഗതി നിയമത്തിനെതിരായ പോസ്റ്റുകളും ഏന്തിയായിരുന്നു പ്രവർത്തകർ മാർച്ചിൽ അണിനിരന്നത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.