ETV Bharat / state

ഉത്തരാഖണ്ഡില്‍ അപകടത്തിൽ മരിച്ച സൈനികൻ ബി. ബിജുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു

പിത്രോഗാഡിന് സമീപം ഇന്ത്യ-ചൈന ബോര്‍ഡര്‍ റോഡ് നിര്‍മ്മാണത്തിനിടെ എക്‌സകവേറ്ററിന് മുകളിലേക്ക് വലിയ പറ വീണാണ് ബിജു മരണപ്പെട്ടത്.

author img

By

Published : Aug 7, 2022, 10:51 PM IST

ഉത്തരാഖണ്ഡില്‍ വീരമൃത്യു വരിച്ച സൈനികന് ജന്മനാടിന്‍റെ ആദരം  ഉത്തരാഖണ്ഡില്‍ മരിച്ച സൈനികന്‍ ബി ബിജുവിന്‍റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു  സൈനികൻ ബി ബിജുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു  CREMATION OF SOLDIER B BIJU  SOLDIER BIJU DEAD BODY REACHED AT HOME
ഉത്തരാഖണ്ഡില്‍ അപകടത്തിൽ മരിച്ച സൈനികൻ ബി. ബിജുവിന്‍റെ മൃതദേഹം സംസ്‌കരിച്ചു

ആലപ്പുഴ: ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള റോഡ് നിര്‍മാണത്തിനിടെ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ ബി. ബിജുവിന്‍റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു. മാവേലിക്കര ചെട്ടികുളങ്ങര ഈരേഴയിലെ വീട്ടിലാണ് ഭൗതികശരീരം എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ജില്ല കലക്‌ടര്‍ വി.ആര്‍. കൃഷ്‌ണ തേജ അന്തിമോപചാരമര്‍പ്പിച്ചു.

വ്യാഴാഴ്‌ച രണ്ട് മണിയോടെ പിത്രോഗാഡിന് സമീപം ഇന്ത്യ-ചൈന ബോര്‍ഡര്‍ റോഡ് നിര്‍മാണത്തിനിടെയാണ് ബിജുവിന്‍റെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടായത്. ബിജു നിയന്ത്രിച്ചുകൊണ്ടിരുന്ന എക്‌സകവേറ്ററിന് മുകളിലേക്ക് വലിയ പാറ വീഴുകയായിരുന്നു. ഇതിനെത്തുടർന്ന് എക്‌സകവേറ്റര്‍ തൊട്ടടുത്തുള്ള നദിയുടെ തീരത്തേക്ക് മറിഞ്ഞ് തകര്‍ന്നു.

അപകട സ്ഥലത്തുതന്നെ മരിച്ച ബിജുവിന് മരണം സംഭവിച്ചു. ജനറല്‍ റിസര്‍വ് എന്‍ജിനിയര്‍ ഫോഴ്‌സില്‍ (ഗ്രെഫ്) ഓപ്പറേറ്റിംഗ് എക്യുപ്‌മെന്‍റ് മെക്കാനിക്കായിരുന്നു ബിജു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.