ആലപ്പുഴ: കണ്ണൂരിൽ നടക്കുന്ന സിപിഎം 23-ാം പാർട്ടി കോൺഗ്രസിൽ ഉയർത്താനുള്ള പതാക വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രയാണം ആരംഭിച്ചു. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ജാഥ ക്യാപ്റ്റൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പതാക കൈമാറിയതോടെയാണ് ജാഥയ്ക്ക് തുടക്കമായത്.
രക്തസാക്ഷി മണ്ഡപത്തിൽ നടന്ന സമ്മേളനം എം എ ബേബി ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. വിവിധ ജില്ലകളിൽ സ്വീകരണം ഏറ്റുവാങ്ങി ജാഥ അഞ്ചിന് കണ്ണൂരിലെത്തും. 10 അത്ലറ്റുകൾ മുഴുവൻ സമയവും ജാഥയ്ക്കൊപ്പമുണ്ടാകും. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സിബി ചന്ദ്രബാബുവാണ് ജാഥ മാനേജർ.
Also Read: 'മദ്യനയം അത്യന്തം വിനാശകരമായത്'; സര്‍ക്കാര്‍ പിന്മാറണമന്ന് കെ.സി.ബി.സി