ETV Bharat / state

പുന്നപ്ര- വയലാർ സ്മാരകത്തിലെത്തി പുഷ്പാർച്ചന നടത്തി സിപിഎം നേതാക്കൾ - covid protocol news

കൊവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിച്ചാണ് നേതാക്കൾ പുന്നപ്ര- വയലാർ സ്മാരകത്തിലെത്തി പുഷ്പാർച്ചന നടത്തിയത്.

പിണറായി വിജയൻ മന്ത്രിസഭ സത്യപ്രതിജ്ഞ  ആലപ്പുഴ വലിയ ചുടുകാട്ടിൽ സത്യപ്രതിജ്ഞ  ആലപ്പുഴ വലിയ ചുടുകാട്  പുഷ്‌പാർച്ചന നടത്തി ഇടത് നേതാക്കൾ  കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു  Pinarayi Vijayan swearing ceremony  swearing ceremony news  alappuzha CPM leaders visit  covid protocol news  pinarayi-vijayan-ministry
പുന്നപ്ര- വയലാർ സ്മാരകത്തിലെത്തി പുഷ്പാർച്ചന നടത്തി സിപിഎം നേതാക്കൾ
author img

By

Published : May 20, 2021, 12:29 PM IST

Updated : May 20, 2021, 12:50 PM IST

ആലപ്പുഴ: രണ്ടാം പിണറായി വിജയൻ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള നിയുക്ത മന്ത്രിമാർ ആലപ്പുഴ വലിയ ചുടുകാട്ടിൽ എത്തി പുഷ്‌പാർച്ചന നടത്തി.

സിപിഎം അംഗങ്ങളായ 12 മന്ത്രിമാരും സിപിഐയുടെ നാല് മന്ത്രിമാരും എൽഡിഎഫിന്‍റെ സ്‍പീക്കർ സ്ഥാനാർഥി അഡ്വ.എം ബി രാജേഷ്, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ, ജില്ലയിലെ എംഎൽഎമാർ, സിപിഐ - സിപിഎം ജില്ലാ സെക്രട്ടറിമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

പുഷ്പാർച്ചന നടത്തി സിപിഎം നേതാക്കൾ

കൊവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. കാലങ്ങളായി പുതിയ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയോ മന്ത്രിമാരോ അധികാരത്തിലേറും മുൻപ് വയലാർ രക്തസാക്ഷി മണ്ഡപത്തിലും ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലുമെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് സത്യപ്രതിജ്ഞ ചെയ്യുക. ശേഷം മന്ത്രിമാരുടെ സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു.

Last Updated : May 20, 2021, 12:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.