ആലപ്പുഴ : ബാബ്റി മസ്ജിദ് തകർത്ത കേസിൽ സംഘപരിവാറുകാരായ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി വിധിയിൽ പ്രതിഷേധിച്ച് ജില്ലയിൽ വിവിധയിടങ്ങളിൽ സിപിഎം പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം 155 ലോക്കൽ കേന്ദ്രങ്ങളിലാണ് പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചത്. വിവിധ കേന്ദ്രങ്ങളിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, ഏരിയ സെക്രട്ടറിമാർ, ഏരിയ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പ്രതിഷേധ സംഗമങ്ങൾ ഉദ്‌ഘാടനം ചെയ്തു. രാജ്യത്തെ നിയമവാഴ്‌ചയും ജനാധിപത്യവും മതനിരപേക്ഷതയും തകർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് ലോക്കൽകേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചതെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ പറഞ്ഞു.കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് വൈകുന്നേരം അഞ്ചുമുതൽ ആറു മണി വരെയായിരുന്നു സംഗമം സംഘടിപ്പിച്ചിരുന്നത്.
ബാബരി മസ്‌ജിദ് വിധി : ജില്ലയിൽ സിപിഐഎം പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചു - alappuzha
സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം 155 ലോക്കൽ കേന്ദ്രങ്ങളിലാണ് പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിച്ചത്.