ETV Bharat / state

സിപിഐ സ്ഥാനാർഥി നിർണയം; ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് രാജി വച്ചു - CPI harippad

സിപിഐ സ്വീകരിക്കുന്ന തെറ്റായ നിലപാടുകളിലും സ്ഥാനാർത്ഥി നിർണയത്തിലും പ്രതിഷേധിച്ചാണ് രാജി വച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

സിപിഐ സ്ഥാനാർഥി നിർണയം  ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് രാജി  തമ്പി മേട്ടുതറ  തമ്പി മേട്ടുതറ രാജി  സിപിഐ  സിപിഐ ഹരിപ്പാട്  CPI candidate selection  Thambi mettuthara resigned  Thambi mettuthara  CPI  CPI harippad  alappuzha
സിപിഐ സ്ഥാനാർഥി നിർണയം; ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് രാജി വച്ചു
author img

By

Published : Mar 16, 2021, 10:42 AM IST

Updated : Mar 16, 2021, 11:47 AM IST

ആലപ്പുഴ: സിപിഐയുടെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് സിപിഐ ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റുമായ തമ്പി മേട്ടുതറ സിപിഐയിൽ നിന്ന് രാജി വച്ചു.സിപിഐ സ്വീകരിക്കുന്ന തെറ്റായ നിലപാടുകളിലും സ്ഥാനാർഥി നിർണയത്തിലും പ്രതിഷേധിച്ചാണ് രാജി വച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. തുടർച്ചയായി അവഗണനകൾ നേരിടുന്നതായും നേതാക്കൾ വേട്ടയാടുന്നതായും അദ്ദേഹം അറിയിച്ചു. ശബരിമല വിഷയത്തിലും സംവരണ വിഷയത്തിലും പാർട്ടി സ്വീകരിച്ച നിലപാടുകൾ തെറ്റാണ് എന്ന് താൻ മുൻപ് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും ഇനിയും കൂടുതൽ സഹിക്കാൻ കഴിയാതെ വന്നത് കൊണ്ടാണ് രാജി വെച്ചതെന്നും തമ്പി മേട്ടുതുറ പറഞ്ഞു.

സിപിഐ സ്ഥാനാർഥി നിർണയം; ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് രാജി വച്ചു

ഹരിപ്പാട് മണ്ഡലത്തിൽ സിപിഐ സാധ്യത പട്ടികയിൽ പരിഗണിച്ചിരുന്ന പേരാണ് തമ്പി മേട്ടുതറയുടേത്. എന്നാൽ അദ്ദേഹത്തിന്‍റെ രാജി ഇതിനോടകം സിപിഐ ക്യാമ്പിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.

Last Updated : Mar 16, 2021, 11:47 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.