ആലപ്പുഴ: ജില്ലയിൽ പുതുതായി 332 പേർക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 312 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 17 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 497 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 21551 ആയി. 7725 പേരാണ് ചികിത്സയിൽ കഴിയുന്നത്. സമ്പർക്കത്തിലൂടെ രോഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
ആലപ്പുഴയിൽ 332 പേർക്ക് കൂടി കൊവിഡ്
ജില്ലയിൽ നിലവിൽ 7725 പേരാണ് ചികിത്സയിൽ കഴിയുന്നത്.