ആലപ്പുഴ: ജില്ലയിൽ ഇന്ന് 274പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ വിദേശത്തു നിന്നും 9 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 259 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഒരു ആരോഗ്യപ്രവർത്തകയും ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 146 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇതോടെ ജില്ലയിൽ ആകെ 6654 പേർ രോഗമുക്തരായി. ജില്ലയിൽ വിവിധ ആശുപത്രികളിലായി 2665 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.