ETV Bharat / state

ആലപ്പുഴ ജില്ലയിൽ 46 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

33 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.

COVID_UPDATE  ALAPPUZHA_  ആലപ്പുഴ  സമ്പർക്കത്തിലൂടെ രോഗം  കുട്ടനാട്
ആലപ്പുഴ ജില്ലയിൽ 46 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു
author img

By

Published : Jul 26, 2020, 10:12 PM IST

ആലപ്പുഴ : ജില്ലയിൽ 46 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇവരിൽ 7 പേർ വിദേശത്തുനിന്നും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 33 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രണ്ട് ഐടിബിപി ഉദ്യോഗസ്ഥർക്കും ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥന് നേരത്തെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ നിലവിൽ ആകെ 807 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ജില്ലയിൽ 50 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇവരിൽ 21 പേർ നൂറനാട് ഐടിബിപി ഉദ്യോഗസ്ഥരാണ്. ജില്ലയിൽ ആകെ ഇതുവരെ 672 പേർ രോഗം മുക്തരായി.

കൊവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഇതിന്‍റെ ഭാഗമായി ജില്ലയിൽ കൂടുതൽ കണ്ടെയ്ൻ‌മെന്‍റ് സോണുകൾ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം വാർഡ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകൾ, കുട്ടനാട് താലൂക്കിലെ നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല് വാർഡുകൾ എന്നിവ കണ്ടെയ്ൻ‌മെന്‍റ് സോൺ ആയി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ ഉത്തരവായി. ഈ വാർഡുകളിൽ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് കണ്ടെയ്ൻ‌മെന്‍റ് സോണായി പ്രഖ്യാപിച്ചത്.

കുട്ടനാട് താലൂക്കിൽ കാവാലം ഗ്രാമപഞ്ചായത്തിലെ 1 മുതൽ 9 വാര്‍ഡുകള്‍, അമ്പലപ്പുഴ താലൂക്കിൽ മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്തിലെ വാർഡ് നമ്പർ 16, കാർത്തികപ്പള്ളി താലൂക്കിൽ പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 11 എന്നിവ കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ നഗരസഭയിലെ 35-ാം വാർഡ് ( ലജ്നത്ത്), 43-ാം വാർഡ് (സക്കറിയ ബസാർ) എന്നിവിടങ്ങളില്‍ രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഈ വാർഡുകളെ കണ്ടെയ്ൺ‌മെന്‍റ് സോണിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.