ആലപ്പുഴ: ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ വിദേശത്തുനിന്നും രണ്ടുപേർ മുംബൈയിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെ ആണ് കൊവിഡ് ബാധിച്ചത്. ഇതോടെ ജില്ലയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 13 ആയി. ഇതിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
അബുദാബിയിൽ നിന്ന് മെയ് 17ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ചെങ്ങന്നൂർ സ്വദേശിയായ യുവാവാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിലൊരാൾ. സൗദിയിൽ നിന്ന് മെയ് 19ന് കൊച്ചിയിലെത്തിയ മാവേലിക്കര സ്വദേശിയായ യുവാവിനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും കേരളത്തിലെത്തിയ ശേഷം ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയർ സെന്‍ററിൽ ക്വാറന്‍റൈനിലായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച എല്ലാവരെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
ആലപ്പുഴയിൽ ഇന്ന് അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് വാർത്ത
ജില്ലയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 13 ആയി