ആലപ്പുഴ: ജില്ലയിൽ ഇന്ന് 551 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 513 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 12 പേർ വിദേശത്ത് നിന്നും 20 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് ആരോഗ്യപ്രവർത്തകരും ഒരു മാധ്യമ പ്രവർത്തകനും ഉൾപ്പെടുന്നു.
രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച കുമാരപുരം, ചെറുതന, വള്ളികുന്നം സ്വദേശികളുടെ സമ്പർക്ക ഉറവിടം സംബന്ധിച്ചാണ് വ്യക്തതയില്ലാത്തത്. ജില്ലയിൽ ഇന്ന് 218 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ 8113 പേർ രോഗ മുക്തരായി. നിലവിൽ ജില്ലയിലെ വിവിധ ആശുപത്രികളിലായി 3793 പേർ ചികിത്സയിലുണ്ട്.
ആലപ്പുഴയില്‍ 551 പേർക്ക് കൂടി കൊവിഡ്; 513 പേർക്ക് രോഗം സമ്പർക്കത്തിലൂടെ - covid in alappuza news
കൊവിഡ് സ്ഥിരീകരിച്ചവരില്‍ ആരോഗ്യപ്രവർത്തകരും മാധ്യമ പ്രവർത്തകനും. രോഗം സ്ഥിരീകരിച്ച മൂന്നുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല