ETV Bharat / state

ഇവരുടെ സേവനമാണ് കേരളത്തിന് അതിജീവിക്കാനുള്ള കരുത്ത്; രൂപേഷും ഹേമയും ഒന്നിച്ചൊരു ജീവിതത്തിലേക്ക്

വിവാഹ സൽക്കാരങ്ങൾക്ക് മാറ്റിവച്ച തുക ചേർത്തല താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് പ്രഭാത ഭക്ഷണം നൽകാൻ വിനിയോഗിച്ച് രൂപേഷും ഹേമയും ഒന്നായി.

couple from community kitchen to wedding ceremony  സമൂഹ അടുക്കള  ഡോ. ഹേമ  കെ.ആർ രൂപേഷ്
സമൂഹ അടുക്കള
author img

By

Published : Apr 9, 2020, 8:39 PM IST

ആലപ്പുഴ: കഷ്ടതകളും ദുരിതങ്ങളും നിറയുമ്പോഴാണ് മനുഷ്യൻ ചിലപ്പോഴൊക്കെ നന്മയുടെ പ്രതിരൂപമാകുന്നത്. കൊറോണക്കാലം അങ്ങനെയൊരു സമൂഹിക പശ്ചാത്തലം കൂടിയാണ് നമുക്ക് മുന്നില്‍ വിവരിക്കുന്നത്. സമൂഹ അടുക്കളയിലെ സേവനത്തിന് ശേഷം കതിർമണ്ഡപത്തിലേക്ക് പുറപ്പെട്ട കെ.ആർ രൂപേഷും ഡോ. ഹേമയും കൊവിഡ് കാലത്തെ നിസ്വാർഥ സേവനത്തിന്‍റെ പ്രതീകമാവുകയാണ്.

സമൂഹ അടുക്കളയിൽ നിന്നും കതിർമണ്ഡപത്തിലേക്ക്

ചേർത്തല സ്വദേശിയും ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ കെ.ആർ രൂപേഷ് യൂത്ത് കോൺഗ്രസ് ഫുഡ് കോൾ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിലെ സ്ഥിരാംഗമാണ്. വിവാഹദിവസവും പതിവ് തെറ്റിക്കാതെ പുലർച്ചയോടെ തന്നെ വിവാഹവേഷത്തിൽ അടുക്കളയിലെത്തി. സഹപ്രവർത്തകരോടൊത്ത് ഭക്ഷണ പൊതികൾ തയ്യാറാക്കി വിതരണം ചെയ്‌തതിന് ശേഷമാണ് രൂപേഷും ഹേമയും മണ്ഡപത്തിലേക്ക് പുറപ്പെട്ടത്. തുടർന്ന് രക്ഷിതാക്കളെ മാത്രം ഉൾപ്പെടുത്തി ലോക്‌ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് കല്യാണം. വിവാഹ സൽക്കാരങ്ങൾക്ക് മാറ്റിവച്ച തുക ചേർത്തല താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് പ്രഭാത ഭക്ഷണം നൽകാൻ വിനിയോഗിച്ച് രൂപേഷും ഹേമയും ഒന്നായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.