ആലപ്പുഴ: കൊറോണ വൈറസിന്‍റെ സാന്നിധ്യം ഭാഗികമായി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലപ്പുഴയിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ അടിയന്തര യോഗം ആരംഭിച്ചു. ആലപ്പുഴയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചുമതലവഹിക്കുന്ന നാഷണൽ ഹെൽത്ത് മിഷൻ എംഡി ഡോ. രത്തൻ കേൽക്കറുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.
ആലപ്പുഴ കലക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ ജില്ലാ കലക്ടർ എം. അഞ്ജന, ടി.ഡി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, ടി.ഡി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി രാംലാൽ, ജില്ലാ മെഡിക്കൽ ഓഫീസർ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് സേന അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും യോഗത്തില്‍ പങ്കെടുക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തും.