ETV Bharat / state

കൊറോണ വൈറസ്; വണ്ടാനത്തെ ഐസൊലേഷൻ വാർഡ് പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നു

നിലവിൽ വാർഡ് പ്രവർത്തിക്കുന്ന സ്ഥലത്തിന് പിന്നിലായി ആയിരത്തിയറുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് കഴിഞ്ഞ ദിവസം രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

കൊറോണ വൈറസ്  വണ്ടാനം ഗവൺമെന്‍റ് മെഡിക്കല്‍ കോളജ്  ഐസോലേഷൻ വാർഡ് മാറ്റി  corona virus  isolation ward at vandanam  alappuzha corona
കൊറോണ വൈറസ്; വണ്ടാനത്തെ ഐസൊലേഷൻ വാർഡ് പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നു
author img

By

Published : Feb 6, 2020, 4:05 AM IST

Updated : Feb 6, 2020, 4:30 AM IST

ആലപ്പുഴ: വണ്ടാനം ഗവൺമെന്‍റ് ടി.ഡി മെഡിക്കൽ കോളജില്‍ നിലവിലുള്ള കൊറോണ ഐസൊലേഷൻ വാർഡ് പുതിയ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നു. രോഗി ഉൾപ്പടെ നിരീക്ഷണത്തിൽ കഴിയുന്നവരെ അതീവ ജാഗ്രതയോടെ പുതിയ വാർഡിലേക്ക് മാറ്റും. ആളുകളുടെ തിരക്കും സമ്പർഗവും ഒഴിവാക്കാൻ വാർഡ് മാറ്റുന്നതിന് രാത്രി സമയമാണ് തെരഞ്ഞെടുത്തത്. നിലവിൽ വാർഡ് പ്രവർത്തിക്കുന്ന സ്ഥലത്തിന് പിന്നിലായി ആയിരത്തിയറുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് കഴിഞ്ഞ ദിവസം രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ആർഡിഒ ഉൾപ്പെടെ ഉള്ളവർ എത്തിയ ചർച്ച ചെയ്താണ് ആശങ്ക പരിഹരിച്ചത്.

കൊറോണ വൈറസ്; വണ്ടാനത്തെ ഐസൊലേഷൻ വാർഡ് പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നു

നിരീക്ഷണത്തിലുള്ളവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനാണ് ആശുപത്രി അധികൃതരുടെ പുതിയ നീക്കം. ആശുപത്രി കോമ്പൗണ്ടിനുള്ളിൽ തന്നെയുള്ള പുതിയ കെട്ടിടത്തിലേക്കാണ് ഐസൊലേഷൻ വാർഡ് മാറ്റി സ്ഥാപിക്കുന്നത്. ഇവിടെ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുവാനും ഇതുവഴി സാധിക്കുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ. അതേസമയം നിലവിൽ കൊറോണ ബാധിതനായ രോഗിയുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നത് ആരോഗ്യവകുപ്പിന് ഏറെ ആശ്വാസകരമാണ്. രോഗനിർണയ പരിശോധനാ ഫലങ്ങളിൽ നിന്ന് പുതുതായി ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.

Intro:Body:കൊറോണ ഐസൊലേഷൻ വാർഡ് : പുതിയ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നു

ആലപ്പുഴ : കൊറോണ വൈറസ് ബാധയുള്ള രോഗിയെയും ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്ന വണ്ടാനം ഗവർമെന്റ് ടി ഡി മെഡിക്കൽ കോളേജിലെ നിലവിലെ കൊറോണ ഐസൊലേഷൻ വാർഡ് പുതിയ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നു. ഇന്ന് അർദ്ധരാത്രിയോടെ പുതിയ ബ്ലോക്കിലേക്ക് മാറ്റുമെന്നാണ് ലഭ്യമായ സൂചന. ഇതോടെ രോഗി ഉൾപ്പടെ നിരീക്ഷണത്തിൽ കഴിയുന്നവരെ അതീവ ജാഗ്രതയോടെ പുതിയ വാർഡിലേക്ക് മാറ്റും. ആളുകളുടെ തിരക്കും സമ്പർഗവും ഒഴിവാക്കുവാനാണ് വാർഡ് മാറ്റുവാൻ രാത്രി സമയം തിരഞ്ഞെടുത്തത്. നിലവിൽ വാർഡ് പ്രവർത്തിക്കുന്ന സ്ഥലത്തിന് തൊട്ടുപിന്നിലായി ആയിരത്തിയറുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷയിൽ ആശങ്കയുള്ള രക്ഷാകർത്താക്കളിൽ ചിലർ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർത്തുകയും ദേശീയപാത ഉപരോധിക്കുന്നതുൾപ്പടെയുള്ള ആക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ആർടിഒ ഉൾപ്പടെയുള്ളവരുമായി നടത്തിയ ചർച്ചയിലാണ് ആശങ്ക പരിഗണിച്ചും നിരീക്ഷണത്തിലുള്ളവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുവാനും ആശുപത്രി അധികൃതരുടെ പുതിയ നീക്കം. ആശുപത്രി കോമ്പൗണ്ടിനുള്ളിൽ തന്നെയുള്ള പുതിയ കെട്ടിടത്തിലേക്കാണ് ഐസൊലേഷൻ വാർഡ് മാറ്റി സ്ഥാപിക്കുന്നത്. ഇവിടെ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുവാനും ഇതുവഴി സാധിക്കുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ. അതേസമയം നിലവിൽ കൊറോണ ബാധിതനായ രോഗിയുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു എന്നതും ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവരുടെ രോഗനിർണ്ണയ പരിശോധനാ ഫലങ്ങളിൽ നിന്ന് പുതുതായി ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നതും ആരോഗ്യവകുപ്പിന് ഏറെ ആശ്വാസകരമാണ്.

Conclusion:
Last Updated : Feb 6, 2020, 4:30 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.