ആലപ്പുഴ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ സാമുദായിക സംഘടനകളെ ഒരുമിച്ച് നിർത്തി മതേതര രീതിയിലുള്ള സമരം ശക്തമാക്കുമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. 'ഇടിവി ഭാരതി'ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യമാണ്. ഇതിനായി രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ഒരു വിഭാഗം ഇതിനോട് പുറം തിരിഞ്ഞ് നിൽക്കുന്നുണ്ട്. എല്ലാ വിഭാഗത്തെയും ഒരുമിച്ച് നിർത്താൻ ആർക്കും കഴിയില്ല . എന്നിരുന്നാലും ഭൂരിപക്ഷത്തെ ഒരുമിച്ച് നിർത്തി യോജിച്ച പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു . ഭിന്നിച്ചു നിൽക്കുന്ന സുന്നി സംഘടനകൾ ഐക്യപ്പെടേണ്ടതുണ്ട്. ഇതിനായി കഴിയാവുന്ന എല്ലാ ശ്രമവും നടത്തും. സുന്നി ഐക്യം 75 ശതമാനവും പൂർത്തിയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.