ETV Bharat / state

ആലപ്പുഴ ജില്ലയില്‍ നികുതി പിരിവില്‍ പാണ്ടനാട് ഒന്നാമത്

സംസ്ഥാനതലത്തിൽ നികുതി പിരിവില്‍ പാണ്ടനാട് ഗ്രാമപഞ്ചായത്ത് മൂന്നാം സ്ഥാനം നേടി

author img

By

Published : Nov 19, 2019, 6:09 PM IST

COLLECTION_PANDANAD_PANCHAYATH

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നികുതി പിരിവില്‍ പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്ത്. പ്രളയമുൾപ്പെടെയുള്ള പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് 2019-20 സാമ്പത്തിക വർഷം നവംബർ മാസത്തിൽത്തന്നെ വസ്തു നികുതി പിരിവ് 100 ശതമാനം പൂർത്തിയാക്കിയാണ് പാണ്ടനാടിന്‍റെ നേട്ടം. ജില്ലയില്‍ ഈ നേട്ടം കൈവരിച്ച ആദ്യ ഗ്രാമപഞ്ചായത്താണ് പാണ്ടനാട്. സംസ്ഥാനതലത്തിൽ പാണ്ടനാട് മൂന്നാം സ്ഥാനവും കൈവരിച്ചിട്ടുണ്ട്.

മാതൃകാപരമായ പ്രവർത്തനം നടത്തിയ പാണ്ടനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ബി.ഹരികുമാർ, ക്ലർക്ക് ദിനേശ്ബാബു, ശരൺ, ജി.കൃഷ്ണ, എന്നിവരെയും പെർഫോമൻസ് ഓഡിറ്റ് തഴക്കര യൂണിറ്റ് ജീവനക്കാരേയും ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.എം. ഷഫീഖ് അനുമോദിച്ചു. പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടർ ശ്രീകുമാർ, പെർഫോമൻസ് ഓഡിറ്റ് യൂണിറ്റുകളിലെ സൂപ്പര്‍ വൈസര്‍മാര്‍,സീനിയര്‍ സൂപ്രണ്ട് സി.കെ.ഷിബു, നികുതിപിരിവ് ചുമതലയുള്ള സൂപ്രണ്ട് എസ്.സദാശിവൻ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

Intro:Body:നികുതി പിരിവിൽ ഒന്നാം സ്ഥാനത്തെത്തി പാണ്ടനാട്

ആലപ്പുഴ: ജില്ലയിലെ പാണ്ടനാട് ഗ്രാമപഞ്ചായത്ത്, പ്രളയമുൾപ്പെടെയുള്ള പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് 2019-20 സാമ്പത്തിക വർഷം നവംബർ മാസത്തിൽത്തന്നെ വസ്തു നികുതി പിരിവ് 100 ശതമാനം പൂർത്തിയാക്കി ജില്ലയില്‍ തന്നെ ഈ നേട്ടം കൈവരിച്ച ആദ്യ ഗ്രാമപഞ്ചായത്തായി. സംസ്ഥാന തലത്തിൽ പാണ്ടനാട് മൂന്നാം സ്ഥാനവും കൈവരിച്ചിട്ടുണ്ട്. മാതൃകാപരമായ പ്രവർത്തനം നടത്തിയ പാണ്ടനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.ബി.ഹരികുമാർ, ക്ലാർക്ക് ദിനേശ്ബാബു, ശരൺ, ജി.കൃഷ്ണ, എന്നിവരെയും പെർഫോർമൻസ് ആഡിറ്റ് തഴക്കര യൂണിറ്റ് ജീവനക്കാരേയും ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ഷഫീക്ക്.പി.എം. അനുമോദിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ ശ്രീകുമാർ, പെർഫോമൻസ് ആഡിറ്റ് യൂണിറ്റുകളിലെ സൂപ്പര്‍ വൈസര്‍മാര്‍,സീനിയര്‍ സൂപ്രണ്ട് സി.കെ.ഷിബു, നികുതിപിരിവ് ചുമതലയുള്ള സൂപ്രണ്ട് എസ്.സദാശിവൻ എന്നിവർ സംസാരിച്ചു.Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.