ETV Bharat / state

ചേർത്തല ഓട്ടോകാസ്റ്റിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കമായി

പ്രതിമാസ ഉത്പാദനം 500 മെട്രിക് ടൺ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ഡിസംബറിൽ 400 മെട്രിക് ടൺ ഉത്‌പാദനം കൈവരിച്ചുകഴിഞ്ഞു

Cherthala Auto Cast has initiated various development projects  ചേർത്തല ഓട്ടോ കാസ്റ്റ്‌  വിവിധ വികസന പദ്ധതികൾക്ക് തുടക്കമായി  ആലപ്പുഴ വാർത്ത  alapuzha news  kerala news  കേരള വാർത്ത
ചേർത്തല ഓട്ടോ കാസ്റ്റിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കമായി
author img

By

Published : Feb 8, 2021, 9:54 AM IST

Updated : Feb 8, 2021, 10:02 AM IST

ആലപ്പുഴ : സംസ്ഥാനത്തെ ഇരുമ്പുരുക്ക് കാസ്റ്റിംഗ്‌ നിർമ്മാണ യൂണിറ്റായ ഓട്ടോകാസ്റ്റിൽ ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷന്‍റെയും ബോഗി നിർമാണത്തിനുള്ള ആർക്ക് ഫർണസിന്‍റെയും ഉദ്ഘാടനം വ്യവസായവകുപ്പ് മന്ത്രി ഇ.പി ജയരാജൻ ഓൺലൈനായി നിർവ്വഹിച്ചു. നവീകരണ പ്രവർത്തനങ്ങൾക്കൊപ്പം ഉത്‌പാദനചെലവ് കുറയ്ക്കാൻ സ്ഥാപനം ഏറ്റെടുത്ത പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. സൗരോർജ്ജ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതോടെ വൈദ്യുതി ഇനത്തിൽ 20 ലക്ഷം രൂപ ഓട്ടോ കാസ്റ്റിനു ലാഭിക്കാനാകും. ഇതുവഴി ഓട്ടോകാസ്റ്റിനെ വലിയ നേട്ടത്തിലേക്ക് നയിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിമാസ ഉത്പാദനം 500 മെട്രിക് ടൺ എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ഡിസംബറിൽ 400 മെട്രിക് ടൺ ഉത്പാദനം കൈവരിച്ചുകഴിഞ്ഞു. ജീവനക്കാരുടെയും തൊഴിലാളികളുടെയും ഇച്ഛാശക്തി കൊണ്ടാണ് പ്രതിസന്ധികളെ അതിജീവിച്ചും മുന്നേറാൻ ഓട്ടോകാസ്റ്റിന് തുണയായതെന്നും സംസ്ഥാനത്തെ മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങൾക്കും മാതൃകയാണ് ഓട്ടോകാസ്റ്റിന്‍റെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.

ചേർത്തല ഓട്ടോകാസ്റ്റിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കമായി

രണ്ട് മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ.ടി എം തോമസ് ഐസക് നിർവ്വഹിച്ചു. അടുത്ത വർഷം മുതൽ 500 ടണ്ണിന് മുകളിൽ ഉത്പാദനം തുടർച്ചയായി നടത്താൻ ഓട്ടോ കാസ്റ്റിനു സാധിക്കും. ചെലവ് കുറയ്ക്കാനുള്ള മാർഗങ്ങൾ കൂടി സൃഷ്ടിക്കപ്പെടുകയാണ്. ചരിത്രനേട്ടത്തിലേക്കു സ്ഥാപനത്തെ എത്തിക്കുവാൻ എല്ലാ ഭാഗത്തുനിന്നും സംഘടിതമായ ശ്രമം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. കേരളം മാറ്റത്തിന്‍റെ വക്കിലാണ്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും ഈ മാറ്റം കാണാൻ സാധിക്കും. വളർന്നുവരുന്ന പുതുതലമുറയ്ക്ക് ഭാവിയിൽ മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയണം. അതിലേക്ക് കേരളം മാറണമെന്നും മന്ത്രി പറഞ്ഞു.

കാസ്റ്റിംഗുകളുടെ കൃത്യത ഉറപ്പ് വരുത്തുന്ന കമ്പ്യൂട്ടർ ന്യൂമെറിക്കൽ കൺട്രോൾ മെഷീൻ, ഹൈഡ്രോളിക് പ്രസ്, ട്രാൻസ്ഫോർമറുകൾ എന്നിവയുടെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി പി തിലോത്തമൻ നിർവ്വഹിച്ചു. ഈ സർക്കാർ അധികാരത്തിലേറിയ ശേഷമാണ് ഓട്ടോകാസ്റ്റിനെ മികച്ച രീതിയിൽ കൊണ്ടുവരാൻ സാധിച്ചതെന്ന് മന്ത്രി പറഞ്ഞു. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന പൊതുമേഖലാ സ്ഥാപനത്തെ ലാഭത്തിലേക്ക് ഉയർത്തിയത് ഈ സർക്കാരിന്‍റെ കാലത്താണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഉറച്ച നിലപാടുമായി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കൊപ്പം നിന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉത്പ‌ന്നങ്ങളുടെ വൈവിധ്യവൽക്കരണവും നവീകരണ നടപടികളും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പി തിലോത്തമൻ പറഞ്ഞു.

ഷോട്ട് ബ്ലാസ്റ്റിംഗ് മെഷീൻ അഡ്വ.എ.എം.ആരീഫ് എം.പിയും, നോളജ് സെന്‍റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്‌ കെ.ജി.രാജേശ്വരിയും ഉദ്ഘാടനം ചെയ്തു. കെ എസ് ഡി പി ചെയർമാൻ സി.ബി ചന്ദ്രബാബു, ഓട്ടോകാസ്റ്റ് ഡയറക്‌ടർ കെ.രാജപ്പൻ നായർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്‌ വി.ജി.മോഹനൻ, മാരാരിക്കും വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ്‌ സുദർശന ഭായി, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്‍റ്‌ ഗീതാ കാർത്തികേയൻ, ചെയർമാൻ കെ.എസ് പ്രദീപ് കുമാർ, ഡയറക്ടർ എസ്.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ആട്ടോകാസ്റ്റ് മാനേജിംഗ്‌ ഡയറക്‌ടർ വി അനിൽകുമാർ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Last Updated : Feb 8, 2021, 10:02 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.