ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് അരൂരിലും ചേർത്തലയിലും സ്വീകരണം. കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇന്നലെ വൈകുന്നേരമാണ് ജാഥ ആലപ്പുഴയിലെത്തിയത്. ജില്ലയിലെ ആദ്യ സ്വീകരണം അരൂർ മണ്ഡലത്തിലായിരുന്നു. തുറവൂരിൽ നടന്ന സ്വീകരണ സമ്മേളനം എഐസിസി സെക്രട്ടറി പി. വിശ്വനാഥ പെരുമാൾ ഉദ്ഘാടനം ചെയ്‌തു. ഷാനിമോൾ ഉസ്‌മാൻ എംഎൽഎ അധ്യക്ഷയായി. തുടർന്ന് ഏഴര മണിയോടെയാണ് ജാഥ ചേർത്തലയിലെത്തിയത്. ചേർത്തല മുനിസിപ്പൽ മൈതാനിയിൽ നടന്ന സമ്മേളമനം എൻകെ പ്രേമചന്ദ്രൻ എംപി ഉദ്‌ഘാടനം ചെയ്‌തു. പി.വി.സുന്ദരൻ അധ്യക്ഷനായി.
ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് അരൂരിലും ചേർത്തലയിലും സ്വീകരണം - ആലപ്പുഴയിൽ സ്വീകരണം
ജില്ലയിലെ തെക്കൻ മണ്ഡലങ്ങളിലെ പര്യടനം ഇന്ന് പൂർത്തിയാക്കി ജാഥ നാളെ കൊല്ലം ജില്ലയിൽ പ്രവേശക്കും
![ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് അരൂരിലും ചേർത്തലയിലും സ്വീകരണം chennithalas aishwarya kerala yatra ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ആലപ്പുഴയിൽ സ്വീകരണം രമേശ് ചെന്നിത്തല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10650376-thumbnail-3x2-re.jpg?imwidth=3840)