ETV Bharat / state

കുടിവെള്ള പദ്ധതിയില്‍ അഴിമതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല - ആലപ്പുഴ ന്യൂസ്

സർക്കാർ ഖജനാവിലെ പണം കൊള്ളയടിക്കുന്നവരെ സംരക്ഷിക്കുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ട്രഷറി പൂട്ടിയിരിക്കുകയാണെന്നും ചെന്നിത്തല

സംസ്ഥാനം ഭരിക്കുന്നത് അഴിമതിയുടെ കുത്തക്കാർ, കുടിവെള്ള പദ്ധതിയിലെ അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല
author img

By

Published : Nov 17, 2019, 9:15 PM IST

Updated : Nov 17, 2019, 9:41 PM IST

ആലപ്പുഴ: സംസ്ഥാനം ഭരിക്കുന്നത് അഴിമതിയുടെ കുത്തകക്കാരാണെന്നും സംസ്ഥാനത്ത് അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണമാണ് നടത്തുന്നതെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഖജനാവിലെ പണം കൊള്ളയടിക്കുന്നവരെ സംരക്ഷിക്കുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ട്രഷറി പൂട്ടിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടിവെള്ള പദ്ധതിയില്‍ അഴിമതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

ആലപ്പുഴ കുടിവെള്ള പദ്ധതി അഴിമതി നടന്ന കാലയളവിൽ പൂർണ്ണമായും നഗരസഭ ഭരിച്ചിരുന്നത് സിപിഎം നേതൃത്വം നൽകുന്ന എല്‍ഡിഎഫാണ്. അതുകൊണ്ടുതന്നെ അവർക്ക് ഈ അഴിമതിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള പദ്ധതിയിൽ അഴിമതി സിബിഐ അന്വേഷിക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം ഇതുവരെ കാണാത്ത അഴിമതികളാണ് ഓരോദിവസവും പുറത്തു വരുന്നത്. കിഫ്ബി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും ഇത് ജനങ്ങൾക്ക് ഒരു ശാപമായി മാറിയിരിക്കുന്നു എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Intro:

Body:ആലപ്പുഴ : സംസ്ഥാനം ഭരിക്കുന്നത് അഴിമതിയുടെ കുത്തകക്കാരാണെന്നും സംസ്ഥാനത്ത് അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണമാണ് നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ അഴിമതിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ഖജനാവിലെ പണം കൊള്ളയടിക്കുന്നവരെ സംരക്ഷിക്കുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ട്രഷറി പൂട്ടിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആലപ്പുഴ കുടിവെള്ള പദ്ധതി മതി മതി ന ട ന്ന കാലയളവിൽ പൂർണ്ണമായും നഗരസഭ ഭരിച്ചിരുന്നത് സിപിഎമ്മുകാർ നേതൃത്വം നൽകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ്. ഇതുകൊണ്ടുതന്നെ എന്നെ അവർക്ക് ഈ അഴിമതിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള പദ്ധതിയിൽ അഴിമതി സിബിഐ അന്വേഷിക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളം ഇതുവരെ കാണാത്ത അഴിമതികളാണ് ഓരോദിവസവും പുറത്തു വരുന്നത്. കിഫ്ബി അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും ഇത് ജനങ്ങൾക്ക് ഒരു ശാപമായി മാറിയിരിക്കുന്നുയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Conclusion:
Last Updated : Nov 17, 2019, 9:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.