ആലപ്പുഴ: ചെങ്ങന്നൂർ മുളക്കുഴ സെഞ്ച്വറി ആശുപത്രി കൊവിഡ് ആശുപത്രിയാക്കി മാറ്റാനുളള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. ഏകദേശം 300 കിടക്കകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. വെന്‍റിലേറ്റർ, ഐസിയു യൂണിറ്റ്, ഡയാലിസിസ് സൗകര്യം എന്നിവയും ഇവിടെ ലഭ്യമാക്കും. സെൻട്രലൈസ്‌ഡ് ഓക്‌സിജൻ സിസ്റ്റം, പീഡിയാട്രിക് ഐസിയു , സ്‌കാനിങ് സൗകര്യങ്ങൾ എന്നിവയുള്ള ഈ ആശുപത്രി ജില്ലയിലെ കൊവിഡ് രോഗ ചികിത്സക്ക് സൗകര്യമൊരുക്കും. ലേബർ റൂം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ജില്ലാ കലക്‌ടറുടെ നിർദേശ പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർ എൽ അനിതകുമാരിയുടെയും നാഷണൽ ഹെൽത്ത് മിഷൻ ഡി പി എം ഡോ. രാധാകൃഷണന്‍റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ തുടരുന്നത്. അതേ സമയം മാവേലിക്കര ഗവ.ആശുപത്രി കൊവിഡ് ആശുപത്രിയാക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. ബുധനാഴ്‌ചക്കകം മാവേലിക്കര ആശുപത്രി കൊവിഡ് ആശുപത്രിയാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കും.