ETV Bharat / state

'മുഖ്യമന്ത്രി നിയമസഭയെ പോലും തെറ്റിദ്ധരിപ്പിച്ചു' ; ആഭ്യന്തര വകുപ്പ് പരാജയമെന്ന് കെ.സുരേന്ദ്രൻ - ആഭ്യന്തര വകുപ്പ് കെ സുരേന്ദ്രൻ

ലഹരി മാഫിയയും സ്ത്രീപീഡക സംഘങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ അവയെ അടിച്ചമർത്താൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് കെ.സുരേന്ദ്രൻ

BJP STATE PRESIDENT K SURENDRAN AGAINST KERALA CM  Law and order situation kerala  kerala political murder  ആഭ്യന്തര വകുപ്പ് കെ സുരേന്ദ്രൻ  മുഖ്യമന്ത്രി പിണറായി വിജയൻ കെ സുരേന്ദ്രൻ
ആഭ്യന്തര വകുപ്പ് പരാജയമെന്ന് കെ.സുരേന്ദ്രൻ
author img

By

Published : Feb 24, 2022, 8:10 PM IST

ആലപ്പുഴ : കേരളത്തിലെ ക്രമസമാധാനവുമായി ബന്ധപ്പെട്ട കണക്കുകൾ തെറ്റായി നൽകി നിയമസഭയെ പോലും മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിദ്ധരിപ്പിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. കേരളത്തിലെ ക്രമസമാധാന നില തകർന്നിരിക്കുകയാണ്. ക്രമസമാധാന പാലനത്തിൽ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണെന്നും കെ.സുരേന്ദ്രൻ വിമർശിച്ചു.

ആഭ്യന്തര വകുപ്പ് പരാജയമെന്ന് കെ.സുരേന്ദ്രൻ

ലഹരി മാഫിയയും സ്ത്രീപീഡക സംഘങ്ങളും വലിയരീതിയിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ അവയെ അടിച്ചമർത്താൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. നാടിനെ മുഴുവൻ ഞെട്ടിപ്പിക്കുന്നതാണ്, മലപ്പുറം ജില്ലയിൽ ശാരീരിക ക്ഷമതയില്ലാത്ത അമ്മയുടെ മുന്നിൽ വച്ച് മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച സംഭവം. ആ അമ്മയ്ക്ക് നിസ്സഹായയായി നോക്കി നിൽക്കാനല്ലാതെ മറ്റൊന്നും ചെയ്യാൻ കഴിഞ്ഞില്ല.

Also Read: പുലയനാര്‍കോട്ടയിലെ ഡയബറ്റിസ് ഇന്‍സ്റ്റിറ്റ്യൂട്ട് മികവുറ്റതാക്കും : വീണ ജോർജ്

കേരളത്തിൽ സ്ത്രീപീഡനങ്ങളും ഗുണ്ട സംഘങ്ങളുടെ ആക്രമണങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും നിത്യേന വർധിക്കുകയാണ്. ഈ സംഭവങ്ങളിലൊന്നും ഒരുതരത്തിലുള്ള പ്രതികരണവും സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

സിപിഎമ്മിന്‍റെ ജില്ല കമ്മിറ്റി നൽകുന്ന ലിസ്റ്റ് പ്രകാരമാണ് പൊലീസ് പ്രതികളെ പിടികൂടുന്നതെന്നും സുരേന്ദ്രൻ ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.