ആലപ്പുഴ : ആലപ്പുഴ വള്ളിക്കുന്നത്ത് 15 കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് എം.വി. ഗോപകുമാർ. കൊലപാതകവുമായി ബന്ധപ്പെട്ട് ആർഎസ്എസിനും ബിജെപിക്കുമെതിരായി ഉയരുന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണ്.
കൊല്ലപ്പെട്ട അഭിമന്യുവിന്‍റെ പിതാവും പൊലീസും ഒരുപോലെ അസന്നിഗ്‌ധമായി ഇത് രാഷ്ട്രീയ ബന്ധമില്ലാത്ത സംഭവമാണ് എന്ന് പറയുമ്പോഴും സിപിഎം ഇത്തരത്തിലുള്ള ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്. ഇത്തരം ദാരുണമായ കൊലപാതകത്തിന്‍റെ പേരിൽ പോലും ലാഭമുണ്ടാക്കാനുള്ള ശ്രമം അതന്ത്യം ഹീനമാണ്. ഇത് സിപിഎം നേതൃത്വം ഇടപെട്ട് അവസാനിപ്പിക്കണമെന്നാണ് ബിജെപിക്ക് അഭ്യർഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.