ETV Bharat / state

പച്ചക്കറി വികസന പദ്ധതി; മികച്ച രീതിയിൽ കൃഷി ചെയ്‌തവർക്ക് അവാർഡ് നല്‍കി

മികച്ച രീതിയിൽ കൃഷി ചെയ്‌ത കർഷകർ, വിദ്യാർഥികൾ, വീട്ടമ്മമാർ, വിവിധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, കാർഷിക വിജ്ഞാപന വ്യാപനം നിർവഹിച്ച കാർഷിക ഉദ്യോഗസ്ഥർ എന്നിവർക്ക് മന്ത്രി പി. തിലോത്തമൻ അവാർഡ് വിതരണം ചെയ്‌തു

Awards were given to the best cultivators in alappuzha  alappuzha farm  പച്ചക്കറി വികസന പദ്ധതി 2019-20  Vegetable Development Plan 2019-20  മികച്ച രീതിയിൽ കൃഷി ചെയ്‌തവർക്ക് അവാർഡ്  പി. തിലോത്തമൻ  p thilothaman
പച്ചക്കറി വികസന പദ്ധതി 2019-20; മികച്ച രീതിയിൽ കൃഷി ചെയ്‌തവർക്ക് അവാർഡുകൾ നൽകി
author img

By

Published : Feb 8, 2021, 7:58 PM IST

Updated : Feb 8, 2021, 8:03 PM IST

ആലപ്പുഴ: സംസ്ഥാന കൃഷി വകുപ്പിന്‍റെ പച്ചക്കറി വികസന പദ്ധതി 2019-20ലെ അവാർഡുകൾ വിതരണം ചെയ്‌തു. മികച്ച രീതിയിൽ കൃഷി ചെയ്‌ത കർഷകർ, വിദ്യാർഥികൾ, വീട്ടമ്മമാർ, വിവിധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, കാർഷിക വിജ്ഞാപന വ്യാപനം നിർവഹിച്ച കാർഷിക ഉദ്യോഗസ്ഥർ എന്നിവർക്കാണ് അവാർഡുകൾ വിതരണം ചെയ്‌തത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ പരിപാടി ഉദ്ഘാടനം ചെയ്‌തു. കാർഷിക മേഖലയിൽ വലിയ തോതിലുള്ള പരിവർത്തനമുണ്ടായ കാലഘട്ടമാണ് ഇപ്പോൾ കടന്നു പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

പച്ചക്കറി വികസന പദ്ധതി; മികച്ച രീതിയിൽ കൃഷി ചെയ്‌തവർക്ക് അവാർഡ് നല്‍കി

കഴിഞ്ഞ അഞ്ച് വർഷക്കാലം സംസ്ഥാനത്ത് ഭക്ഷ്യ ഉൽപാദനത്തിൽ വലിയ പുരോഗതിയുണ്ടായി. നെല്ല്, പച്ചക്കറി, ഇടവിള കൃഷി എന്നിവയിൽ മികച്ച നേട്ടം കൊയ്യാൻ സാധിച്ചു. നെൽകൃഷിയിൽ മികച്ച ഉൽപാദനമുണ്ടായി. തരിശ് ഭൂമിയിലെ നെൽകൃഷിയിലൂടെ ഏറ്റവും കൂടുതൽ നേട്ടം കൊയ്യാൻ ഈ കാലഘട്ടത്തിൽ സാധിച്ചു. പച്ചക്കറി കൃഷിയിൽ കൂടി സ്വയം പര്യാപ്‌തത കൈവരിക്കാൻ നമുക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

പച്ചക്കറിയും കാർഷിക ഉൽപന്നങ്ങളും ദീർഘകാലം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്ന ശീതീകരണ സംവിധാനമെന്ന പദ്ധതി അവസാന ഘട്ടത്തിലാണെന്നും ഇതുകൂടി സംസ്ഥാനത്ത് ആരംഭിക്കുന്നതോടെ കർഷകർക്ക് മികച്ച ന്യായവില നൽകാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചേർത്തല രാജിവ്‌ ഗാന്ധി ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ വിവിധ കാർഷിക ഉൽപന്നങ്ങളുടെ വിപണനവും പ്രദർശനവും നടന്നു. അവാര്‍ഡ് വിതരണം മന്ത്രി നിര്‍വഹിച്ചു.

Last Updated : Feb 8, 2021, 8:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.