ആലപ്പുഴ : അരൂരിൽ യുഡിഎഫ് വിമത സ്ഥാനാർഥിയായി മത്സരിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഗീതാ അശോകന്റെ പാർട്ടി ബന്ധം നിഷേധിച്ച് കോൺഗ്രസ് നേതൃത്വം. ഗീത അശോകൻ നിലവിൽ യൂത്ത് കോൺഗ്രസിന്റെ ഭാരവാഹിത്വത്തിൽ ഉള്ളതായി അറിയില്ലെന്നും കോൺഗ്രസിനകത്ത് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് സംഘടനാ പ്രശ്നങ്ങൾ ഇല്ലെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു വ്യക്തമാക്കി.
ഗീത അശോകൻ ആരാണെന്ന് തനിക്ക് അറിയില്ല. യൂത്ത് കോൺഗ്രസിൽ മുമ്പ് പലരും ഭാരവാഹികളായി ഇരുന്നിട്ടുണ്ട്. അവരെല്ലാം ഇപ്പോൾ എന്ത് ചെയ്യുന്നു എന്നറിയില്ല. എതിർ പാർട്ടികൾ നിർത്തിയ സ്ഥാനാർഥിയായിരിക്കാം അവരെന്നും ലിജു അഭിപ്രായപ്പെട്ടു.