ETV Bharat / state

ആരിഫിന്‍റെ വിജയത്തിനിടയിലും വോട്ട് ചോർച്ചയിൽ ആശങ്കപ്പെട്ട് സിപിഎം - alappuzha

സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള ആലപ്പുഴ ജില്ലയിൽ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോര്‍ച്ചയുണ്ടായി. അരൂർ മണ്ഡലത്തിലെ വോട്ട് ചോർച്ച ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് നേതൃത്വം.

ഫയൽചിത്രം
author img

By

Published : May 25, 2019, 9:57 AM IST

Updated : May 25, 2019, 1:09 PM IST

ആലപ്പുഴ: സംസ്ഥാനത്തെ മറ്റ് 19 മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നിന്നപ്പോൾ വിപ്ലവ ഭൂമിയായ ആലപ്പുഴ മാത്രമാണ് എൽഡിഎഫിന് ആശ്വാസമേകിയത്. ഇതുകൊണ്ടുതന്നെയാണ് ആലപ്പുഴയിലെ വിജയം കേരളത്തിലെ ഇടതുപക്ഷത്തിനാകെ പ്രതീക്ഷ നൽകുന്നത്. എന്നാൽ വിജയത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരെ നന്ദിയോടെ സ്മരിക്കുമ്പോഴും വോട്ട് ചോര്‍ച്ച അതീവ ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്.

ലോക്സഭ മണ്ഡലങ്ങളിൽ ഇടതുപക്ഷം പ്രതിനിധീകരിക്കുന്ന കായംകുളം, ചേർത്തല എന്നിവിടങ്ങളിൽ മാത്രമാണ് നേരിയ ലീഡ് എങ്കിലും നേടാൻ സാധിച്ചത്. ആരിഫ് പ്രതിനിധീകരിക്കുന്ന അരൂർ മണ്ഡലത്തിൽ 648 വോട്ടിന്‍റെ ഭൂരിപക്ഷമാണ് എതിർ സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്മാൻ നേടിയത്. ജില്ലയിൽ നിന്നുള്ള സിപിഎം മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, ജി സുധാകരൻ എന്നിവർ പ്രതിനിധീകരിക്കുന്ന ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളും ആരിഫിന്‍റെ വോട്ട് വിഹിതത്തിൽ കുറവ് ഉണ്ടാക്കിയിട്ടുണ്ട്. ഇടയ്ക്ക് സിപിഎം പ്രവർത്തകർ തള്ളിപ്പറഞ്ഞ അഡ്വ യു പ്രതിഭയുടെ മണ്ഡലമായ കായംകുളവും സിപിഐ മന്ത്രി പി തിലോത്തമൻ പ്രതിനിധീകരിക്കുന്ന ചേർത്തലയുമാണ് ആരിഫിന് കരുത്തായി ഒപ്പമുണ്ടായിരുന്നത് എന്നതും ശ്രദ്ധേയമാണ്. അരൂർ മണ്ഡലത്തിലെ വോട്ട് ചോർച്ച അരൂർ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം.

ആലപ്പുഴയിലെ വോട്ട് ചോർച്ചയിൽ ആശങ്കപ്പെട്ട് സിപിഎം

വിപ്ലവഭൂമിയായ ആലപ്പുഴയിൽ, സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള ജില്ലയിൽ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും ഉണ്ടായ വോട്ട് ചോർച്ച ആരിഫിന്റെ വിജയത്തിൽ ലഭിക്കുന്ന സന്തോഷത്തിന്റെ മാറ്റ് കുറയ്ക്കും.

സംസ്ഥാനത്തെ മറ്റ് 19 മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നിന്നെപ്പോൾ ആലപ്പുഴ മാത്രമാണ് എൽഡിഎഫിന് ആശ്വാസമേകിയത്. ഇതുകൊണ്ടുതന്നെയാണ് ആലപ്പുഴയിലെ വിജയം കേരളത്തിലെ ഇടതുപക്ഷത്തിനാകെ പ്രതീക്ഷ നൽകുന്നത്. എന്നാൽ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ആളുകളെ പാർട്ടി നന്ദിയോടെ സ്മരിക്കുമ്പോഴും അവരിൽ നിന്ന് തന്നെ ഉണ്ടായ വോട്ട് ചോർച്ച അതീവ ഗൗരവത്തോടെയാണ് പാർട്ടി കാണുന്നത്.

ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ഏഴിൽ ആറ് മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ച് ഇടതുപക്ഷത്തിന് പാർലമെൻറ് തിരഞ്ഞെടുപ്പിൽ നിയമസഭാ അടിസ്ഥാനത്തിൽ അടിപതറി എന്നു വേണം വിലയിരുത്താൻ. ലോക്സഭാ മണ്ഡലങ്ങളിൽ ഇടതുപക്ഷം പ്രതിനിധീകരിക്കുന്ന കായംകുളം, ചേർത്തല എന്നിവിടങ്ങളിൽ മാത്രമാണ് നേരിയ ലീഡ് എങ്കിലും നേടാൻ സാധിച്ചത്. ആരിഫ് പ്രതിനിധീകരിക്കുന്ന അരൂർ മണ്ഡലത്തിൽ 648 വോട്ട് ഭൂരിപക്ഷമാണ് എതിർ സ്ഥാനാർത്ഥി അഡ്വ. ഷാനിമോൾ ഉസ്മാൻ നേടിയത്. ജില്ലയിൽനിന്നുള്ള സിപിഎം മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്ക്, ജി സുധാകരൻ എന്നിവർ പ്രതികരിക്കുന്ന ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളിലും ആരിഫിന്റെ വോട്ട് വിഹിതത്തിൽ കുറവ് ഉണ്ടാക്കിയിട്ടുണ്ട്.

ഇടയ്ക്കെങ്കിലും സിപിഎം പ്രവർത്തകർ തള്ളിപ്പറഞ്ഞ അഡ്വ യു പ്രതിഭയുടെ  മണ്ഡലമായ കായംകുളത്തും സിപിഐ മന്ത്രി പി തിലോത്തമൻ പ്രതിനിധീകരിക്കുന്ന ചേർത്തലയുമാണ് ആരിഫിന് കരുത്തായി ഒപ്പമുണ്ടായിരുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ വിഷയങ്ങൾ ജില്ലയിലെ സിപിഎം നേതൃത്വം ഗൗരവകരമായി തന്നെയാണ് പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അരൂർ മണ്ഡലത്തിലെ വോട്ട് ചോർച്ച അരൂർ ഉപതിരഞ്ഞെടുപ്പിലും തിരിച്ചടിയായേക്കുമോയെന്ന ഭയപ്പാടിലാണ് ജില്ലയിലെ സിപിഎം നേതൃത്വം.
Last Updated : May 25, 2019, 1:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.