ആലപ്പുഴ: കായംകുളം എൻടിപിസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആലപ്പുഴ പാർലമെന്‍റ് മണ്ഡലത്തിലെ ഏക കേന്ദ്രീയവിദ്യാലയം അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്നു പിന്തിരിഞ്ഞില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ആലപ്പുഴ എംപി അഡ്വ. എഎം ആരിഫ്. ലാഭകരമല്ല എന്ന പേരിൽ കായംകുളം താപവൈദ്യുതി നിലയത്തിന്‍റെ പ്രവർത്തനം അവസാനിപ്പിച്ച് സ്ഥലവും സൗകര്യങ്ങളും സ്വകാര്യമേഖലയ്ക്ക് കൈമാറാൻ നടത്തുന്ന നീക്കത്തിന്‍റെ ഭാഗമായാണ് കേന്ദ്രീയവിദ്യാലയവും അടച്ചുപൂട്ടാൻ ഒരുങ്ങുന്നത്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ രക്ഷിതാക്കളും വിദ്യാർഥികളുമായി ചേർന്ന് അനിശ്ചിതകാല സമര പരിപാടികൾ ആരംഭിക്കും. ഇതുസംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്രിയാലിനും ഊർജ സഹമന്ത്രി ആർ.കെ. സിങ്ങിനും കത്തയച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു.
കേന്ദ്രീയവിദ്യാലയം അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാലസമരമെന്ന് ആരിഫ് എംപി - കായംകുളം എൻടിപിസി
ലാഭകരമല്ല എന്ന പേരിൽ കായംകുളം താപവൈദ്യുതി നിലയത്തിന്‍റെ പ്രവർത്തനം അവസാനിപ്പിച്ച് സ്ഥലവും സൗകര്യങ്ങളും സ്വകാര്യമേഖലയ്ക്ക് കൈമാറാൻ നടത്തുന്ന നീക്കത്തിന്‍റെ ഭാഗമായാണ് കേന്ദ്രീയവിദ്യാലയവും അടച്ചുപൂട്ടാൻ ഒരുങ്ങുന്നതെന്ന് എംപി ആരോപിച്ചു