ആലപ്പുഴ: കൊവിഡ് രോഗവ്യാപനം ജില്ലയിൽ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് എ എം ആരിഫ് എംപി. മറ്റു രോഗങ്ങൾക്കായുള്ള ചികിത്സക്കായി ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തുന്നവർക്കും പ്രാധാന്യം നൽകണമെന്നും അവർക്കായുള്ള ചികിത്സയ്ക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നും ഇതിനായി ആശുപത്രി അധികൃതരുമായി ചേർന്ന് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമ്പോൾ തീരദേശ, കയർ മേഖലയിൽ ഉള്ളവരുടെ ജീവിതമാർഗങ്ങൾ തടസപ്പെടരുതെന്നും അവർക്കായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ആരിഫ് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ആലപ്പുഴയിൽ നടന്ന ജനപ്രതിനിധികളുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയിൽ എഫ്എൽടിസികളുടെ എണ്ണം വർധിപ്പിക്കണമെന്ന് എ എം ആരിഫ് എംപി - കൊവിഡ് രോഗവ്യാപനം
ആലപ്പുഴയിൽ നടന്ന ജനപ്രതിനിധികളുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.