ആലപ്പുഴ: കഴിഞ്ഞ ദിവസം ചെരിഞ്ഞ അമ്പലപ്പുഴ വിജയകൃഷ്‌ണനെ സംസ്‌കരിക്കാനായി കോന്നിയിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയാകും വിജയകൃഷ്ണനെ സംസ്‌കരിക്കുക. പോസ്റ്റുമോർട്ടം നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കും. പാപ്പാന്‍റെ മർദനമേറ്റ് ചികിത്സയിൽ കഴിയവെ അമ്പലപ്പുഴ വിജയകൃഷ്ണൻ ചെരിഞ്ഞ സാഹചര്യത്തിൽ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു.
പാപ്പാന്‍റെ മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലും വിജയകൃഷ്ണനെ മറ്റ് സ്ഥലങ്ങളിലേക്ക് എഴുന്നളളത്തിനായി കൊണ്ടുപോകുകയായിരുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ആനയ്ക്ക് ചികിത്സ നൽകണമെന്ന് ഭക്തരും ആനപ്രേമി സംഘങ്ങളും പലപ്പോഴും ആവശ്യപ്പെട്ടെങ്കിലും ദേവസ്വം ബോർഡ് ഗൗരവത്തിൽ എടുത്തിരുന്നില്ല. വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ ആനയുടെ പാപ്പാൻമാരെ ദേവസ്വം ബോർഡ് സസ്‌പെൻഡ് ചെയ്‌തു.